കൊലപാതകം: നഗരസഭാ ചെയര്‍മാന് ജീവപര്യന്തം

കൊല്ലം ജില്ലയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയകേസിലാണ് കൊല്ലം സെക്കന്‍ഡ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കെ കെ ബാലകൃഷ്ണന്റെ വിധി.
സി പി എം പ്രവര്‍ത്തകനായ സന്തോഷ് എന്ന മാരിയപ്പനും ഇതേശിക്ഷ ലഭിച്ചു. ഇരുവരും 50,000 രൂപ വീതം പിഴയൊടുക്കുകയും വേണം.
കേസില്‍ പ്രതികളായിരുന്ന ഡി വൈ എഫ് ഐ കൊല്ലം ജില്ലാ സെക്രട്ടറി എസ് ബിജു അടക്കം അഞ്ച് പേരെ തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടു.
2002 ജൂണ്‍ ഒമ്പതിനാണ് ഭരണിക്കാവ് ചരുവിള പുത്തന്‍വീട്ടില്‍ രാജേഷിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. രാത്രി നേതാജി റോഡിലെ കലുങ്കിലിരുന്ന രാജേഷിനെ പ്രതികള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസില്‍ 46 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന, ആയുധം കൈവശം വെയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.












Click it and Unblock the Notifications