കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറില്‍ ജാഗ്രതാ നിര്‍ദ്ദേശം

Google Oneindia Malayalam News

Mullaperiyar
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134 അടിയായി ഉയര്‍ന്നു. ഇതിനെത്തുടര്‍ന്ന് ഇടുക്കി ജില്ലാ കളക്ടര്‍ പെരിയാര്‍ തീരവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത്‌ ശക്തമായ മഴ തുടരുകയാണ്‌. അണക്കെട്ടിലേക്ക്‌ ഒഴുക്ക്‌ വര്‍ധിച്ചിട്ടുണ്ട്‌. ഇവിടെനിന്ന്‌ വെള്ളം കൊണ്ടുപോകുന്നത്‌ തമിഴ്‌നാട്‌ കുറയ്‌ക്കുകയും ചെയ്‌തു.

ഇതേത്തുടര്‍ന്ന്‌, വള്ളക്കടവ്‌ മുതല്‍ അയ്യപ്പന്‍കോവില്‍വരെയുള്ള നാല്‌ പഞ്ചായത്തുകളില്‍ പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവരാണ്‌ ഭീഷണിയുടെ നിഴലിലായത്‌.

ജലനിരപ്പ്‌ 134 അടി ആയതിനാല്‍ പ്രാഥമികമായുള്ള നടപടിമാത്രമാണ്‌ ജാഗ്രതാനിര്‍ദ്ദേശമെന്ന്‌ ഔദ്യോഗിക വിശദീകരണമുണ്ട്‌. ജലനിരപ്പ്‌ 135 അടിയായാല്‍ മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌, കണ്‍ട്രോള്‍റൂം തുറക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 136 അടിയാണ്‌.

പെരിയാര്‍തീരങ്ങളിലെ റോഡുകളില്‍ വഴിവിളക്കുകളും സ്ഥാപിക്കും. എന്നാല്‍ ജനങ്ങള്‍ക്ക്‌ ഭീതിയുണ്ടാകാത്തവിധം വേണം ഇക്കാര്യങ്ങള്‍ ചെയ്യാനെന്ന്‌ ജില്ലാഭരണകൂടത്തിന്‌ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

ഞായറാഴ്‌ച ഉച്ചവരെയുള്ള കണക്കനുസരിച്ച്‌ 3115 ഘനയടി വെള്ളം ഡാമിലേക്ക്‌ സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നു. തമിഴ്‌നാട്‌ പെന്‍സ്റ്റോക്ക്‌ പൈപ്പിലൂടെ സെക്കന്‍ഡില്‍ 1530 ഘനയടി വെള്ളമേ കൊണ്ടുപോകുന്നുള്ളൂ.

വൈഗ ഡാം നിറയാറായതിനാലും തമിഴ്‌നാട്ടില്‍ മഴ ശക്തമായി തുടരുന്നതിനാലും കൂടുതല്‍ വെള്ളം തമിഴ്‌നാട്‌ കൊണ്ടുപോകാനും ഇടയില്ല. ഈ സാഹചര്യത്തില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഡാം നിറഞ്ഞ്‌ സ്‌പില്‍വേയിലൂടെ വെള്ളം ഒഴുകാനാണ്‌ സാധ്യത.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ പീരുമേട്‌ തഹസില്‍ദാറുടെ അധ്യക്ഷതയില്‍ തിങ്കളാഴ്‌ച രാവിലെ 11ന്‌ താലൂക്ക്‌ ഓഫീസില്‍ റവന്യു, പോലീസ്‌, ഫയര്‍ഫോഴ്‌സ്‌ തുടങ്ങി വിവിധ ഗവണ്‍മെന്റ്‌ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ദുരന്തനിവാരണസമിതിയുടെ ആദ്യ യോഗം നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X