Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍ക്കോട്ട് സ്ഥിതി ശാന്തം: കോടിയേരി

Kodiyeri Balakrishnan
കാസര്‍കോട്: കാസര്‍കോട്ടെ സംഭവങ്ങളില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

പോലീസ് വെടിവെപ്പിനെക്കുറിച്ച് ഏതു തരത്തിലുള്ള അന്വേഷണം നടത്താനും സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്ക് സിറ്റിങ് ജഡ്ജിയെ വിട്ടുതരാനാകില്ലെന്ന് ഹൈക്കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ജൂഡീഷ്യല്‍ അന്വേഷണത്തിന് തടസ്സമുണ്ടാക്കുന്നത്. ഏതുതരം അന്വേഷണം വേണമെന്ന് മന്ത്രിസഭ തീരുമാനിക്കും- കാസര്‍ക്കോട്ട് സന്ദര്‍ശനം നടത്തിയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എഡിജിപി മഹേഷ് കുമാര്‍ സിഗ്ല, ഐ.ജി ടോമിന്‍ തച്ചങ്കരി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. മറ്റു പ്രദേശങ്ങളില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

പോലീസ് ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി സ്ഥിതിഗതികള്‍ ശാന്തമാണ്. തിങ്കളാഴ്ച നടന്ന യുഡിഎഫ് ഹര്‍ത്താലില്‍ കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.

കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളോട് സമാധാനം സ്ഥാപിക്കാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ സംബന്ധിച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിജിപി നേരിട്ടാണ് കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തുന്നത്- അദ്ദേഹം പറഞ്ഞു.

കേസുകളില്‍ എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+