കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍ക്കോട്ട് സര്‍വ്വകക്ഷി സമാധാനയോഗം ചേരും

  • By Staff
Google Oneindia Malayalam News

Kasarkod Violence
കാസര്‍ക്കോട്: മുസ്ലീം ലീഗ് യോഗത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കാസര്‍ക്കോട്ട് സര്‍കക്ഷി സമാധാനയോഗം ചേരുന്നു.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക. കാസര്‍ക്കോട് താലൂക്ക്, ബേക്കല്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധി എന്നിവിടങ്ങളില്‍ കളക്ടര്‍ ബുധനാഴ്ച വൈകീട്ട് ആറുമണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആയുധനങ്ങള്‍ കൊണ്ടുപോകുന്നതും അഞ്ചില്‍ കൂടുതല്‍പ്പേര്‍ അനധികൃതമായി സംഘം ചേരുന്നതും പൊതുസ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുന്നതും രാത്രി എട്ടിന് ശേഷം ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഇതിനിടെ സംഘര്‍ഷത്തെയും തുടര്‍ന്നുണ്ടായ സംഭവങ്ങളെയും കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ജേക്കബ് പുന്നൂസ് ഉത്തരവിട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി ബാലകൃഷ്ണനാണ് അന്വേഷണച്ചുമതല.

കാസര്‍ക്കോട്ട് നടന്ന ഉന്നത തലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കാസര്‍ക്കോട് സന്ദര്‍ശിക്കുന്നുണ്ട്. സര്‍വ്വകക്ഷി സമാധാനയോഗത്തില്‍ മന്ത്രി പങ്കെടുക്കുമെന്നാണ് സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X