Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍ക്കോട്ട് സംഘര്‍ഷം, വെടിവെയ്പ്: 2 മരണം

Police Firing
കാസര്‍കോട്: മുസ്‌ലിംലീഗ് സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണ യോഗത്തിനിടെ പൊലീസും ജനങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ മരിച്ചു.

സംഘര്‍ഷം ഒഴിവാക്കാനായി പൊലീസ് നടത്തിയ വെടിവെയ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. മേറ്റയാളെ സംഭവസ്ഥലത്ത് ഒരാളെ കുത്തേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കല്ലേറിലും സംഘര്‍ഷത്തിലും കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ടടക്കം ഒട്ടേറെ പോലീസുകാര്‍ക്കും പരിക്കേറ്റു.

ചെറുവത്തൂര്‍ കൈതക്കാട്ടെ മുഹമ്മദ് ഷഫീഖ് (24) ആണ് വെടിയേറ്റ് മരിച്ചത്. കുമ്പള ആരിക്കാടി സ്വദേശി മുഹമ്മദ് അസര്‍ (20) ആണ് കുത്തേറ്റ് മരിച്ചത്. ഇടത് നെഞ്ചില്‍ ബുള്ളറ്റ് കയറിയ ഷഫീഖിനെ ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിബാഹ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ഞായാറാഴ്ച വൈകീട്ട് സ്വീകരണം സംഘടിപ്പിച്ചിരുന്നു.

യോഗസ്ഥലത്തിന് സമീപത്താണ് സംഘര്‍ഷം ഉടലെടുത്തത്. ഒരുവിഭാഗം പ്രവര്‍ത്തകര്‍ കടകള്‍ക്കും പോലീസിനും നേരെ കല്ലെറിഞ്ഞതോടെയാണ് പ്രശ്‌നം രൂക്ഷമായത്. കല്ലെറിഞ്ഞവരെ തുരത്താന്‍ പൊലീസ് ലാത്തി വീശുകയും ഗ്രനേഡ്, കണ്ണീര്‍വാതകം എന്നിവ പ്രയോഗിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് വെടിവെച്ചത്.

എസ്.പി രാംദാസ് പോത്തന്‍, കാസര്‍കോട് സി.ഐ. പ്രേമചന്ദ്രന്‍, എസ്.ഐ. ബാബു പെരിങ്ങേത്ത്, പോലീസ് കോണ്‍സ്റ്റബിള്‍ ദാമോദരന്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കാസര്‍കോട് നഗരസഭാ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

കണ്ണൂരില്‍ നിന്ന് ഐജിയുടെ ക്വിക്ക് റസ്പോണ്‍സ് ടീം, എആര്‍ ക്യാംപില്‍ നിന്നു കൂടുതല്‍ പൊലീസുകാരെയും സംഘര്‍ഷസ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുയോഗത്തിനിടെ നുഴഞ്ഞുകയറിയ ചിലരാണ് പ്രകോപനമുണ്ടാക്കിയതെന്നു ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+