ജനങ്ങളുടെ പക്കല്‍ പണമുണ്ട്: ദിവാകരന്‍

അരിയുടെ വില ഒന്നോ രണ്ടോ രൂപ കൂടിയാലും ആളുകള്‍ക്ക് പ്രശ്‌നമില്ല. അവരുടെ കയ്യില്‍ പണമുണ്ട്. വില കൂടിയാലും നല്ല ഭക്ഷണം കിട്ടണമെന്നേ അവര്‍ക്കുള്ളു. അതാണ് ഹോട്ടലുകളില്‍ ഇത്രയും തിരക്കുണ്ടാകാന്‍ കാരണം- ദിവാകരന്‍ പറഞ്ഞു.
ഭക്ഷണം കഴിക്കാന്‍ വരുന്നവരും ഹോട്ടലുകാരും തമ്മില്‍ വിലയുടെ കാര്യത്തില്‍ തര്‍ക്കമുണ്ടായതായി കേട്ടിട്ടുണ്ടോ. എന്നിട്ടും മാധ്യമങ്ങള്‍ വെറുതെ തീവിലിയെന്ന് എഴുതിപ്പിടിപ്പിക്കുകയാണ്. ആളുകളുടെ കയ്യില്‍ പണമുണ്ട്. പണം എവിടെനിന്നോ പമ്പു ചെയ്യുകയാണ് എവിടെനിന്നാണെന്ന് അറിയില്ല- മന്ത്രി പറഞ്ഞു.
കേരളത്തിന് കിട്ടുന്ന മണ്ണെണ്ണ വിഹിതം കരിഞ്ചന്തയില്‍ വില്‍ക്കുകയാണെന്ന് കേന്ദ്രത്തിന് പരാതിയുണ്ട്. മണ്ണെണ്ണ കരിഞ്ചന്തക്കച്ചവടം ഏറ്റവും കൂടുതല്‍ നടക്കുന്നത് കൊല്ലം, മട്ടാഞ്ചേരി, പൊന്നാനി, കാസര്‍കോട് എന്നിവിടങ്ങളിലാണ്.
ഞാന്‍ ഒന്നും അറിയാത്ത മന്ത്രിയാണെന്ന് ആരും കരുതേണ്ട, പിടി വീണു പോയാല്‍പ്പിന്നെ ആരു വിചരിച്ചാലും രക്ഷയുണ്ടാവില്ല. ക്രമക്കേടുകളൊന്നും എന്റെ മുന്നില്‍ നടക്കരുതെന്ന് മാത്രമേ പറയാനുള്ളു- മന്ത്രി മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ സമരവിരോധികളുടെ എണ്ണം കൂടിവരുകയാണെന്ന് പറഞ്ഞ അദ്ദേഹം ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും പറഞ്ഞു. ദില്ലിയില്‍ കരിമ്പു കര്‍ഷകര്‍ നടത്തിയ സമരവും മന്ത്രിസഭ അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതും ചൂണ്ടിക്കാട്ടിയാണ് മന്ത്രി സംസാരിച്ചത്.
ദേശീയനേതാക്കളില്‍ പലരും താഴേത്തട്ടിലുള്ളവരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അറിയാത്തവരാണെന്ന് പറഞ്ഞ മന്ത്രി പെട്രോളിയം മന്ത്രി മുരളി ദിയോറയാണ് മന്ത്രിസഭിയില്‍ ഏറ്റവും കുടുത്തയാളെന്നും അദ്ദേഹം ജീവിത യാഥാര്‍ത്ഥങ്ങളില്‍ നിന്നും ഏറെ അകലെയാണെന്നും ആരോപിച്ചു.
മണ്ണെണ്ണ മൊത്തവ്യാപാരികളുടെ അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications