പ്രതിസന്ധി: ആശങ്ക വേണ്ടെന്ന് ദുബയ് സര്‍ക്കാര്‍

ദീര്‍ഘകാല വാണിജ്യ വിജയം ലക്ഷ്യമാക്കിയാണ് പുനഃസംഘടന നടത്തിയതെന്നും വായ്പ നല്‍കിയവര്‍ ഭയപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതിസന്ധി വാര്‍ത്ത പുറത്തുവന്ന ശേഷം ദുബയ് ഭരണകൂടം ആദ്യമായാണ് പ്രതികരിക്കുന്നത്. 5900 കോടി ഡോളറാണ് ദുബയ് വേള്‍ഡിന്റെ ബാധ്യത. ഇതില്‍ 1200 കോടി ഡോളര്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മറ്റുമാണ് . ഇതാണു ലോക ഓഹരി വിപണി കൂപ്പുകുത്താന്‍ കാരണമായത്.
എന്നാല്‍ ദുബയ് വേള്‍ഡിനുണ്ടായ സാമ്പത്തിക പ്രതിസന്ധി പ്രവാസികളെ നേരിട്ടു ബാധിക്കില്ലെന്നാണു കണക്കാക്കപ്പെടുന്നത്.
സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും
ചെയ്ത സ്ഥാപനങ്ങളില്‍ ക്രിയാത്മക മാറ്റങ്ങള്‍ ലക്ഷ്യമിട്ട് അഴിച്ചു പണി നടത്തിയതാണു ആശങ്കകള്‍ക്കു കാരണമായത്.
പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്നാണ് പൊതുവെ ബിസിനസ് രംഗത്തുനിന്നും വരുന്ന അഭിപ്രായങ്ങള്‍. എല്‍ ആന്‍ഡ് ടി മാത്രമാണ് ദുബയില്‍ നിക്ഷേപമുള്ള പ്രമുഖ ഇന്ത്യന്‍ കമ്പനി .
അതേസമയം, ദുബയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രിമാരായ പ്രണബ് മുഖര്‍ജിയും വയലാര്‍ രവിയും വ്യക്താമക്കിയിട്ടുണ്ട്.
ദുബയിയുമായി ഇന്ത്യക്ക് വലിയ സാമ്പത്തിക ഇടപാടില്ല. അതുകൊണ്ട് ഇന്ത്യയെ പ്രതിസന്ധി നേരിയ തോതില്‍ മാത്രമേ ബാധിക്കൂവെന്നും പ്രണബ് പറഞ്ഞു.












Click it and Unblock the Notifications