Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ആക്രമണത്തില്‍ പങ്കില്ലെന്ന് റാണ

Terrorist
ചിക്കാഗോ: 2008 നവംബറിലുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ തനിക്കു പങ്കില്ലെന്നു അമേരിക്കയില്‍ അറസ്റ്റിലായ ലഷ്കര്‍ ഏജന്റ് തഹാവൂര്‍ ഹുസൈന്‍ റാണ.

അഭിഭാഷകന്‍ മുഖേനയാണ് റാണ ഇക്കാര്യം അറിയിച്ചത്. യുഎസ് പൌരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കൊപ്പം എഫ്ബിഐ യുടെ പിടിയിലായതിനു ശേഷമുള്ള റാണയുടെ ആദ്യ പ്രതികരണമാണിത്.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു വരുന്നതിനിടെയാണ് റാണ അതില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യക്കാര്‍ക്ക് എതിരെ പ്രവര്‍ത്തിക്കണമെന്ന ലക്ഷ്യങ്ങളൊന്നും റാണയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ഇന്ത്യയുമായി നല്ല ബന്ധം തുടരാന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടെന്നും റാണയുടെ അഭിഭാഷകന്‍ ബ്ളെഗന്‍ പറഞ്ഞു.

ബിസിനസ് വളര്‍ത്തുവാനായി റാണ ഒരുപാടു യാത്ര ചെയ്യുകയും കഠിന പരിശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. അതേക്കുറിച്ചു അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനു വ്യക്തമായി അറിയാമെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഡിസംബര്‍ 2 നാണ് റാണയുടെ ജാമ്യ ഹര്‍ജി അമേരിക്കന്‍ കോടതി പരിഗണിക്കുന്നത്. ഹെഡ്ലി -റാണ കേസിന്റെ വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവെക്കാനായി എഫ്ബിഐ സംഘത്തെ ഇൌയാഴ്ച തന്നെ ഇന്ത്യയിലേയ്ക്കെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+