ദില്ലിയില്‍ എയ്ഡ്‌സ് രോഗികള്‍ വര്‍ധിക്കുന്നു

എയ്ഡ്‌സ് രോഗം അപകടകരമായി വര്‍ധിക്കുന്ന സംസ്ഥാനങ്ങളില്‍ ദില്ലിക്ക് നാലാം സ്ഥാനമാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
കൂടാതെ കഴിഞ്ഞ ദിവസം ലോക്‌സഭയിലെ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രി പനബക ലക്ഷ്മിയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
2009 ജൂലൈയില്‍ ആണ് മൂവായിരം പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. ദേശീയ ശരാശരിയില്‍ 6607 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 286 രോഗബാധിതര്‍ ദില്ലിയിലാണ്. നാലു ശതമാനത്തോളം വരുന്നതാണ് ഈ കണക്ക്.
അപകടകരമായ രീതിയില്‍ രോഗബാധ കണ്ടെത്തിയ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. തമിഴ്‌നാട്, മണിപ്പൂര്‍ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തും നില്‍ക്കുന്നു. 2000ല്‍ 498 കേസുകള്‍ മാത്രമേ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളു.
എന്നാല്‍ 2007ല്‍ ഇത് 5082 ആയി വര്‍ധിച്ചു. 2008ല്‍ 30,07 രോഗബാധിതരുണ്ടെന്നായിരുന്നു കണക്ക്. വര്‍ധിച്ചു വരുന്ന തൊഴിലാളി കുടിയേറ്റം, തെരുവു കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധന, ലൈംഗികത്തൊഴിലാളികളുടെ വര്‍ധന, ചേരിനിവാസികളുടെ എണ്ണത്തിലുണ്ടായ വര്‍ധന എന്നിവയെല്ലാം എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടാന്‍ കാരണങ്ങളാണെന്നാണ് സൊസൈറ്റിയുടെ വിലയിരുത്തല്‍.
സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഒട്ടേറെ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications