Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലുങ്കാന: വിരുദ്ധ പ്രക്ഷോഭം വ്യാപിയ്ക്കുന്നു

Manmohan Singh
ദില്ലി: ആന്ധ്രയെ വിഭജിച്ച് തെലുങ്കാന സംസ്ഥാന രൂപീകരണം തീരുമാനം ധൃതി പിടിച്ചു നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉറപ്പു നല്‍കിയതായി തെലുങ്കാന മേഖലയ്ക്ക് പുറത്തുനിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ അറിയിച്ചു. തെലുങ്കാന മേഖലയിലുള്ള റായല്‍സീമ പ്രദേശത്തുനിന്നുമുള്ള എംഎല്‍എമാരാണ് വെള്ളിയാഴ്ച 40 മിനിറ്റോളം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അവര്‍ വെള്ളിയാഴ്ച തന്നെ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുമായും ആഭ്യന്തരമന്ത്രി പി ചിദംബരവുമായും കൂടിക്കാഴ്ച നടത്തും.

കേന്ദ്രമന്ത്രിമാരായ പനബകലക്ഷ്മി, ഡി. പുരന്ദേശ്വരി, എ സായ്പ്രതാപ്, മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവര്‍ ഉള്‍പ്പെടെ ആന്ധ്രയില്‍നിന്നുള്ള 18 എംപിമാര്‍ സോണിയാ ഗാന്ധിയെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. അന്തിമതീരുമാനം എടുക്കുംമുന്‍പ് എല്ലാ ആവശ്യങ്ങളും പരാതികളും പരിഗണിക്കുമെന്നു സോണിയ ഉറപ്പുനല്‍കി.

അതേ സമയം തെലുങ്കാന രൂപീകരണത്തെചൊല്ലി ആന്ധ്രപ്രദേശില്‍ രൂപം കൊണ്ട പ്രതിഷേധം പുതിയ രൂപഭാവങ്ങള്‍ ആര്‍ജ്ജിയ്ക്കുകയാണ്. ഇക്കാര്യത്തെ ചൊല്ലി ഇപ്പോള്‍ തന്നെ ആന്ധ്ര രണ്ടായിക്കഴിഞ്ഞു. പ്രത്യേക സംസ്ഥാനം രൂപീകരിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ സന്തുഷ്ടരാണെങ്കിലും നിലവിലുള്ള സംസ്ഥാന തലസ്ഥാനമായ ഹൈദരാബാദും തെലുങ്കാനയില്‍ വേണമെന്ന് തെലങ്കാന അനുകൂലികള്‍ അസന്നിഗ്ദ്ധമായി ആവശ്യപ്പെട്ടു കഴിഞ്ഞു.

എന്നാല്‍ നിര്‍ദ്ദിഷ്ട തെലുങ്കാന സംസ്ഥാനത്തിനു വെളിയില്‍ നിന്നുള്ള എംഎല്‍എമാര്‍ കൂട്ടത്തോടെ രാജി നല്‍കികൊണ്ടിരിക്കുകയാണ്. ഇതുവരെ രണ്ട് എംപിമാരും 120 എംഎല്‍എമാരും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചു രാജിവച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുറമെ നേരത്തെ തെലുങ്കാനയെ അനുകൂലിച്ചിരുന്ന ടിഡിപി എംഎല്‍എമാരും പ്രജാരാജ്യം പാര്‍ട്ടിക്കാരും ഇതില്‍പ്പെടുന്നുണ്ട്. ഇവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്ന 24 മണിക്കൂര്‍ ബന്ദില്‍ അത്രിക്രമങ്ങള്‍ അരങ്ങേറുകയാണ്. തെലുങ്കാന വിരുദ്ധ സംഘടനകള്‍ റായല്‍സീമ മേഖല ഉള്‍പ്പെടെ ആന്ധ്രയിലെ 13 ജില്ലകളിലാണ് 24 മണിക്കൂര്‍ ബന്ദ് നടത്തുന്നത്. ബന്ദിനെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+