കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് ലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

  • By Staff
Google Oneindia Malayalam News

 Bank employees on strike
ദില്ലി: പൊതുമേഖാ ബാങ്കുകളുടെ ലയനനടപടികളില്‍ പ്രതിഷേധിച്ച് പൊതുമേഖലാ, സ്വകാര്യബാങ്ക് ജീവനക്കാര്‍ ദേശീയതലത്തില്‍ ബുധനാഴ്ച രാജ്യവ്യാപകമായി പണിമുടക്കുന്നു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറിനെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും(എഐബിഇഎ) ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും(എഐബിഒഎ) ആണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഏകദേശം നാലു ലക്ഷം ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംഘടനാപ്രതിനിധികള്‍ അവകാശപ്പെട്ടു. ഇരു ബാങ്കുകളുടെയും മാനേജുമെന്റുകളുമായി ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പണിമുടക്ക്.

പണിമുടക്ക് ഒഴിവാക്കാന്‍ ചീഫ് ലേബര്‍ കമ്മീഷണര്‍ ദില്ലിയില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറിന്റെ ലയനത്തില്‍നിന്ന് പിന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ് അധികൃതര്‍. സമരം അടിച്ചേല്‍പ്പിച്ചതാണ് സംഘടനാ പ്രതിനിധികളും വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X