റാണയുടെ ജാമ്യാപേക്ഷ തള്ളി

ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ചിക്കാഗോ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളില്‍ മുംബൈ ഭീകരാക്രമണം സംബന്ധിച്ച് റാണയ്ക്ക് ഒരു മാസം മുമ്പുതന്നെ അറിയാമയിരുന്നുവെന്ന് പറയുന്നുണ്ട്.
മാത്രമല്ല ഹെഡ്‌ലിയും റാണയും ചേര്‍ന്ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള പ്രധാനകേന്ദ്രങ്ങളില്‍ വന്‍ ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും തെളിവുകള്‍ സൂചിപ്പിക്കുന്നു.
ഹെഡ്‌ലിലും റാണയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചപ്പോഴാണ് എഫ്ബിഐയ്ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്. സെപ്റ്റംബറിലാണ് ഹെഡ്‌ലിയും റാണയും എഫ്ബിഐയുടെ പിടിയിലായത്.












Click it and Unblock the Notifications