ഉണ്ണിത്താനെ മഞ്ചേരി കോടതിയില്‍ ഹാജരാക്കും

മഞ്ചേരിയ്ക്കടുത്ത് മുള്ളമ്പാറ റോഡിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഉണ്ണിത്താനെയും യുവതിയെയും നാട്ടുകാര്‍ പിടികൂടിയത്. അരമണിക്കൂറോളം ജനക്കൂട്ടം ഇരുവരെയും കൈകാര്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ പേര്‍ ഈ രംഗങ്ങള്‍ ക്യാമറകളിലും മൊബൈല്‍ ഫോണുകളും പകര്‍ത്തുകയും ചെയ്തു. മഞ്ചേരി എസ്‌ഐ ബാബുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് ജനക്കൂട്ടത്തിനിടയില്‍ നിന്നും ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
കഴിഞ്ഞ ആറേഴു മാസമായി ഈ വീട്ടില്‍ ഇരുവരും ഒന്നിയ്ക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇവരെ പിടികൂടാന്‍ നാട്ടുകാര്‍ പദ്ധതിയിട്ട് കാത്തിരിയ്ക്കുകയായിരുന്നു. യുവതിയ്‌ക്കൊപ്പം മറ്റു പലരും ഈ വീട്ടിലെത്തിയിരുന്നെന്നും സൂചനകളുണ്ട്. മുന്‍ സേവാദള്‍ പ്രവര്‍ത്തകയായ യുവതിയ്ക്ക് സംസ്ഥാനത്തെ മറ്റ് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പൊലീസിന് സംശയമുണ്ട്.
ഇരുവര്‍ക്കുമെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ് രാത്രി ആശയക്കുഴപ്പത്തിലായിരുന്നു. പിന്നീട് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
രാജ് മോഹന്‍ ഉണ്ണിത്താനെതിരായ അച്ചടക്ക നടപടി സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അറിയിച്ചു.
അതിനിടെ രാജ്‌മോഹന്‍ ഉണ്ണിത്താനെ ഹാജരാക്കുന്ന മഞ്ചേരി കോടതിയുടെ മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഡിവൈഎഫ്‌ഐ, പിഡിപി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ പ്രകടനമാണ് സംഘര്‍ഷം സൃഷ്ടിയ്ക്കുന്നത്. രാജ് മോഹന്‍ ഉണ്ണിത്താന്‍ ഖദറിനെ അനാശാസ്യത്തിന്റെ യൂണിഫോമാക്കി മാററിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടിവി രാജേഷ് കുററപ്പെടുത്തി. മാധ്യമങ്ങളിലൂടെ വ്യാജ ആരോപണം ഉന്നയിക്കുന്ന ഉണ്ണിത്താന്റെ യഥാര്‍ഥമുഖം വെളിവായെന്നും അദേഹം പറഞ്ഞു.












Click it and Unblock the Notifications