ഉണ്ണിത്താന്‍: വനിതാ നേതാക്കള്‍ പ്രതികരിക്കുന്നു
തിരുവനന്തപുരം: അനാശാസ്യക്കുറ്റത്തിന് അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പെണ്‍വാണിഭക്കുറ്റത്തിന് കേസെടുക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി കെകെ ഷൈലജ ആവശ്യപ്പെട്ടു.
മഞ്ചേരിയില്‍ നടന്ന സംഭവം രാഷ്ട്രീയ കേരളത്തിന് അപകമാനമാണ്. ഉണ്ണിത്താന്റെ കപട സദാചാര മുഖമാണ് ഇതോടെ അഴിഞ്ഞുവീണത്- ഷൈലജ പ്രസ്താവനയില്‍ പറഞ്ഞു.

ഉണ്ണിത്താനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനും കെപിസിസിയോട് ആവശ്യപ്പെട്ടു.
ഉണ്ണിത്താനെതിരെ സംഘടനാപരമായ നടപടിയെടുത്ത് അന്വേഷിക്കണമെന്നാണ് എന്റെ നിലപാട്, ഉണ്ണിത്താന്‍ സംഭവം കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ സ്വഭാവമാണെന്ന രീതിയില്‍ ഡിവൈഎഫ്‌ഐയും സിപിഎമ്മും മറ്റും നടത്തുന്ന പ്രചാരണം ശരിയല്ല- ഷാനിമോള്‍ പറഞ്ഞു.












Click it and Unblock the Notifications