കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പൊലീസിന്റെ മണ്ടത്തരം!

  • By Staff
Google Oneindia Malayalam News

HC hints at deliberate attempt by cops to implicate accused
ദില്ലി: ഒരബദ്ധം ഏത് പൊലീസുകാരനും പറ്റും, എന്നാലും ദില്ലി പൊലീസിലെ ഏമാന്‍മാര്‍ക്ക് പറ്റിയ പൊലൊരു അബദ്ധം മറ്റാര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. എബി രക്ത ഗ്രൂപ്പ് എന്നത് എ ഗ്രൂപ്പ് രക്തവും ബി ഗ്രൂപ്പ് രക്തവും ഒന്നിച്ച് ചേര്‍ന്നതാണെന്ന മഹത്തായ കണ്ടുപിടുത്തമാണ് ദില്ലി പൊലീസ് നടത്തിയിരിക്കുന്നത്.

പതിനൊന്ന് കൊല്ലം മുമ്പുണ്ടായ ദൃക്‌സാക്ഷികളില്ലാത്ത ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ അവതരിപ്പിച്ച തെളിവുകളിലാണ് പൊലീസ് ഈ ശുദ്ധ മണ്ടത്തരം എഴുന്നുള്ളിച്ചിരിയ്ക്കുന്നത്.

ദില്ലി നിവാസികളായ വിഎന്‍ കൗള്‍, ഭാര്യ ശാന്തി കൗള്‍ എന്നിവരെ 11 കൊല്ലം മുമ്പ് അനന്തിരവന്‍ ദീപക് കൗള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ വിചാരണക്കോടതി ദീപകിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

വിചാരണക്കോടതിയുടെ വിധിയ്‌ക്കെതിരെ ദീപക് കൗള്‍ അപ്പീല്‍ നല്‍കി. കേസ് ദില്ല ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് പൊലീസ് ആധുനിക ശാസ്ത്രത്തെ കടത്തിവെട്ടുന്ന വാദവുമായി രംഗത്തെത്തിയത്. വിചാരണക്കോടതിയില്‍ അവതരിപ്പിച്ച അതേ തെളിവ് തന്നെയാണ് പൊലീസ് ഹൈക്കോടതിയിലും അവതരിപ്പിച്ചത്.

കൗളിന്റെ രക്തഗ്രൂപ്പ് എയും, ഭാര്യയുടേത് ബി ഗ്രൂപ്പും ആയിരുന്നു. ദീപക് കൗളിന്റെ ഷൂവില്‍ ഇവരുടെ രക്തം പുരണ്ടിരുന്നതാണ് കൊല നടത്തിയത് ദീപകാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധത്തിലും, ദീപകിന്റെ വസ്ത്രത്തിലും ഷൂവിലുമൊക്കെ എബി ഗ്രൂപ്പ് രക്തവും കണ്ടെത്തിയതോടെ പൊലീസിന്റെ സംശയം നിശേഷം മാറി. എ-ബി എന്നീ ഗ്രൂപ്പുകള്‍ ഒരുമിച്ച് ചേരുമ്പോഴാണ് എബി എന്ന ഒറ്റ രക്തഗ്രൂപ്പുണ്ടാകുന്നതെന്നും, കൊല നടത്തിയത് ദീപക്കാണെന്ന് അവര്‍ ഉറപ്പിയ്ക്കുകയും ചെയ്തു. ദീപക് ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലാവുകയും ചെയ്തു.

കേസ് പരിഗണിച്ച ദില്ലി ഹൈക്കോടതി പൊലീസിന്റെ കണ്ടെത്തലിനെ ശുദ്ധ അസംബന്ധമെന്നാണ് വിശേഷിപ്പിച്ചത്. രക്തം ഷൂവില്‍ പുരണ്ടതിനാല്‍ മാത്രം ഒരാളെ കുറ്റക്കാരനാണെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

കൊല നടന്നതിന് ശേഷം പൊലീസ് എത്തുന്നതിന് മുമ്പ് അവിടെ എത്തിയ ദീപകിന്റെ ഷൂവില്‍ രക്തം പുരണ്ടതാകാം. അയാളാണ് കൊല നടത്തിയെന്നതിന് ഇത് ഒരിക്കലും തെളിവായി കണക്കാക്കാനാവില്ല, അതിനാല്‍ ഈ കേസില്‍ നിന്നും ദീപകിനെ കുറ്റവിമുക്തനാക്കുന്നതായും കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധി പുറത്തുവന്നതോടെ ദില്ലി പൊലീസ് യഥാര്‍ത്ഥ പ്രതിയാരെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X