Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള കോണ്‍ഗ്രസ് എമ്മിനും ജെയ്ക്കും വരുമാനമില്ല

KM Mani
കോട്ടയം: 2008-ല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു രൂപ പോലും വരുമാനമില്ലായിരുന്നു എന്ന് ആദായനികുതി വകുപ്പ്. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍.

നികുതി ഇളവ് ലഭിക്കുന്നതിനു കഴിഞ്ഞ വര്‍ഷം രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ റിട്ടേണിന്റെ കോപ്പി ആവശ്യപ്പെട്ടു നീലേശ്വരം സ്വദേശി ഹരീഷ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ആദായ നികുതി വകുപ്പ് കോട്ടയം അഡീഷണല്‍ കമ്മീഷണറുടെ ഓഫീസില്‍ നിന്നും ഇത്തരമൊരു മറുപടി ലഭിച്ചത്.

ആദായ നികുതി നിയമം അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന പണത്തിനും വരുമാനത്തിനും നികുതിയിളവ് ലഭിക്കും. ഇതിനായി ഓരോ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്ക് ലഭിച്ച സംഭാവന, മറ്റു വരുമാനങ്ങള്‍ എന്നിവ രേഖപ്പെടുത്തി ആദായ നികുതി വകുപ്പിന് മുന്‍പാകെ റിട്ടേണ്‍ സമര്‍പ്പിക്കുകയും ഇതുപ്രകാരം നികുതിയിളവ് ആവശ്യപ്പെടുകയും വേണം.

കേരളാ കോണ്‍ഗ്രസ്(എം), കേരളാ കോണ്‍ഗ്രസ്(ജെ) എന്നീ പാര്‍ട്ടികള്‍ റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ അവരുടെ വരുമാനം 'ഇല്ല' എന്നാണു കാണിച്ചിരിക്കുന്നത് എന്നുമാണ് ആദായനികുതി വകുപ്പിന്റെ മറുപടി.

‍വിവിധ ആവശ്യങ്ങളുടെ പേരില്‍ ലക്ഷക്കണക്കിന് തുക പിരിച്ചെടുക്കുന്ന പാര്‍ട്ടികളാണ് ഇവ. തിരഞ്ഞെടുപ്പിന് ലക്ഷങ്ങള്‍ ചെലവഴിക്കുന്ന ഇവര്‍ ഓഫീസും ഫോണും എല്ലാം ഉപയോഗിക്കുന്നുമുണ്ട്. എന്നിട്ടും 'നയാ പൈസ' വരുമാനം ഇല്ല എന്നാണ് ഇവര്‍ ആദായ നികുതി വകുപ്പിനെ അറിയിച്ചിരിക്കുന്നത്.

അതേസമയം സിപിഎം, കോണ്‍ഗ്രസ്, ലീഗ് എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച റിട്ടേണിന്റെ കോപ്പി നല്‍കാന്‍ കഴിയില്ല എന്ന നിലപാടിലാണ് കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ ആദായ നികുതി ഓഫീസുകള്‍.

ഇത് പൊതുതാല്‍പര്യത്തിനു എതിരായതിനാല്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അപേക്ഷകന്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+