കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യയില്‍ റെയില്‍-വിമാന ഗതാഗതം താറുമാറായി

  • By Staff
Google Oneindia Malayalam News

VISIBILITY REDUCED: India Gate is seen amidst fog in New Delhi
ലഖ്‌നൊ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചതായും 12 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമായത്.

ലിഛവി എക്‌സ്പ്രസ് തീവണ്ടിയും മഗധ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണിത്. ലഛവി എക്‌സ്പ്രസിന്റെ എഞ്ചിന്‍ ഡ്രൈവറാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

അതിനിടെ പാങ്കി സ്‌റ്റേഷനിലും തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഗോരഖ്‌നാഥ് എക്‌സ്പ്രസും പ്രയാഗ്‌രാജ് എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. 15 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദില്ലി അംബാല തുടങ്ങിയ മേഖലകളിലെ തീവണ്ടി സര്‍വീസ് താറുമാറായിരിക്കുകയാണ്.

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന കനത്ത മൂടല്‍മഞ്ഞ് ജനജീവിതത്തെ ദുരിതത്തിലാക്കിയിട്ടുണ്ട്. മൂടല്‍മഞ്ഞ് കാരണം ദില്ലി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുന്ന രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള 12 വിമാനങ്ങള്‍ വൈകി. രണ്ടു വിമാനങ്ങള്‍ റദ്ദാക്കി. ഖത്തര്‍ എയര്‍വേയ്‌സിന്റേയും ജെറ്റ് എയര്‍വേയ്‌സിന്റേയും വിമാനങ്ങള്‍ വൈകുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

കാലാവസ്ഥ അനകൂലമായാല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.ഒന്‍പതു വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടതായി അധികൃതര്‍ പറഞ്ഞു. മൂടല്‍മഞ്ഞുമൂലം റണ്‍വേയിലും മറ്റും 50 മീറ്ററിനപ്പുറം ഒന്നും കാണാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂടല്‍ മഞ്ഞ് തീവണ്ടി ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. പല തീവണ്ടികളും റദ്ദാക്കുകയും മറ്റുചിലത് വൈകിയോടുകയുമാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

അതികഠിനമായ തണുപ്പ് വൈദ്യുതി വിതരണ സംവിധാനള്‍ തകരാറിലാക്കിയിട്ടുണ്ട്. ദില്ലിയില്‍ 9.4 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്ചത്തെ താപനില, ലഖ്‌നൊവില്‍ ആറും ശ്രീനഗറില്‍ രണ്ടും സിംലയില്‍ നാലും ഡിഗ്രി സെല്‍ഷ്യസാണ് താപനില. തണുപ്പ് മൂലം ഉത്തര്‍പ്രദേശില്‍ മാത്രം 38 ഓളം പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X