മത്സരിയ്ക്കാനില്ലെന്ന് മുകുന്ദന്‍

കോഴിക്കോട് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മത്സരിയ്ക്കാനില്ലെന്ന കാര്യം മുകുന്ദന്‍ വ്യക്തമാക്കിയത്. കേരളത്തിലെ പ്രശ്‌നങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ വിശദമായി ധരിപ്പിച്ച് പാര്‍ട്ടി പ്രസിഡന്റ് നിതിന്‍ ഗഡ്കരിക്കും കത്തയച്ചിട്ടുണ്ട്.
വി മുരളീധരനെ സംസ്ഥാന പ്രസിഡന്റാക്കാന്‍ ആര്‍എസ്എസ്സിന്റെ പിന്തുണയോടെ കേന്ദ്ര നേതൃത്വം നടത്തിയ നീക്കത്തിനെതിരെയുള്ള അസംതൃപ്തി അറിയിക്കുകയായിരുന്നു മുകുന്ദന്റെ ലക്ഷ്യമെന്നാണ് സൂചന. നിലവില്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ് മുരളീധരന്‍. പാര്‍ട്ടിയില്‍ പിടിമുറുക്കിയിട്ടുള്ള ആര്‍എസ്എസ്സിന്റെ ശക്തമായ പിന്തുണയാണ് മുരളീധരന്റെ കരുത്ത്.
തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടത്തിനായി ചൊവ്വാഴ്ച വൈകിട്ട് പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ ഷാനവാസ് ഹുസൈന്‍ കോഴിക്കോട്ടെത്തും. ഉച്ചയ്ക്കുശേഷം മൂന്ന് മണി മുതല്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിയ്ക്കുന്നവരുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിയ്ക്കും.
കേരളത്തിന്റെ ചുമതല ജനറല്‍ സെക്രട്ടറി അനന്ദ് കുമാറിനാണെങ്കിലും അദ്ദേഹത്തിന്റെ അസൗകര്യം കണക്കിലെടുത്താണ് ഷാനവാസ് ഹുസൈന് ചുമതല നല്‍കിയിരിയ്ക്കുന്നത്. പത്രികാ സ്വീകരണം പൂര്‍ത്തിയാക്കിയതിനുശേഷം ബുധനാഴ്ച സംസ്ഥാന കൗണ്‍സില്‍ ചേരും. കൗണ്‍സിലില്‍ വച്ച് തെരഞ്ഞെടുപ്പ് നടക്കും.












Click it and Unblock the Notifications