മതങ്ങളെ മാന്യമായി വിമര്‍ശിക്കാം: കോടതി

എന്നാല്‍ ശത്രുതാപരമായും മ്ലേച്ഛമായുമുള്ള വിമര്‍ശനങ്ങള്‍ മതങ്ങള്‍ക്കെതിരെ നടത്തുന്നത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ രഞ്ചന ദേശായ്, ഡിവൈ ചന്ദ്രചൂഡ്, ആര്‍ എസ് മോത്തി എന്നിവരുള്‍പ്പെട്ട ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
മതത്തെക്കുറിച്ചായാലും ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ സമൂഹത്തെ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. എന്നാല്‍ തരംതാണതും വികാരത്തെ ഹനിക്കുന്നതുമായ രീതിയിലുള്ള വിമര്‍ശനങ്ങള്‍ വിവിധ മതക്കാര്‍ക്കിടയില്‍ ശത്രുതവളര്‍ത്താന്‍ ഇടയാക്കും- കോടതി പറഞ്ഞു.
ഇസ്ലാമിനെ വിമര്‍ശിക്കുന്ന ഒരു പുസ്തകത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുകൊണ്ട് പുസ്തകരചയിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ആര്‍സി ഭാസിന്‍ എഴുതിയ ഇസ്ലാം- എ കണ്‍സപ്റ്റ് പൊളിറ്റിക്കല്‍ വേള്‍ഡ് ഇന്‍വേഷന്‍ ബൈ മുസ്ലീംസ് എന്ന പുസ്തകമാണ് സര്‍ക്കാര്‍ നിരോധിച്ചത്.
പുസ്തകത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്ലാമിക ചര്യകളെയും വിമര്‍ശിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി 2007ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുസ്തകം നിരോധിക്കുകയായിരുന്നു.
നിരോധനം ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കുന്നതാണെന്നായിരുന്നു ഭാസിന്‍ വാദിച്ചത്.












Click it and Unblock the Notifications