ടാങ്കര്‍ അപകടം: മരണം പത്തായി

ഒരു പോലീസ് ജീപ്പും 15 കടകളും 50 ബൈക്കുകളും സ്‌ഫോടനത്തില്‍ കത്തിനശിച്ചിരുന്നു.പരിക്കേറ്റ ഒട്ടേറെ പേര്‍ ഇപ്പോഴും ചികിത്സയിലാണ്. മംഗലാപുരം റിഫൈനറിയില്‍നിന്ന് പാരിപ്പള്ളിയിലെ ഐഒസി പ്ലാന്റിലേക്ക് പോകുകയായിരുന്ന 18 ടണ്‍ പാചകവാതകം നിറച്ച ടാങ്കര്‍ലോറിയും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍നിന്ന് ഓച്ചിറയ്ക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നല്കുമെന്ന് ഇന്‍ഡ്യന്‍ ഒയില്‍ കോര്‍പറേഷന്‍ അധികൃതര്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു. പരിക്കേററവര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപ വരെ സഹായം നല്കും. വീടും വാഹനങ്ങളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് സഹായധനം നല്‍കുന്നതിനായി 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിയ്ക്കാന്‍ ഐഒസി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.












Click it and Unblock the Notifications