ഹുജി ഭീകരന്‍ പിടിയില്‍

ഹൈദരാബാദിലെ മലക്‌പേട്ട് സ്വദേശിയായ ഖാജയ്ക്കു ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ തുടങ്ങിയ സംഘടനകളുമായും ബന്ധമുണ്ടെന്ന് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണര്‍ ബി. പ്രസാദ റാവു വെളിപ്പെടുത്തി. രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഖാജയെ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ നിയോഗിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ പ്രമുഖ ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ എവിടെയെങ്കിലും ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നോ എന്നു പൊലീസ് പരിശോധിക്കുകയാണ്. 2007 മേയില്‍ ഹൈദരാബാദ് മക്ക മസ്ജിദില്‍ 14 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം, ഓഗസ്റ്റില്‍ നഗരത്തില്‍ 44 പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്‌ഫോടനം, 2004ല്‍ പൊലീസ് കമ്മിഷണറുടെ ദ്രുതകര്‍മസേനാ ആസ്ഥാനം തകര്‍ക്കാനുള്ള ഗൂഢാലോചന, ബിജെപി നേതാവ് ഇന്ദ്രാസെന്‍ റെഡ്ഡി വധശ്രമം തുടങ്ങിയവയില്‍ മുഖ്യപ്രതിയാണു ഖാജ.
അതേ സമയം മറ്റൊരു ഭീകര നേതാവിനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ജയ്‌ഷെ മുഹമ്മദ് ജമ്മു മേഖലാ തലവനും 2005ലെ അയോധ്യ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനുമായ അബു ദാവൂദ് ഖാനെ പൂഞ്ചില്‍ നടന്ന ഏറ്റുമുട്ടലിലാണു സേന വധിച്ചത്. മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ ഉള്‍പ്പെടെ നാല് പേര്‍ അയോധ്യ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അയോധ്യയിലെ ബാബ്‌റി മസ്ജിദ് -രാമഭൂമി തര്‍ക്ക ഭൂമയില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്താനുള്ള പദ്ധതി സൈന്യം പരാജയപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications