കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ റെയില്‍മന്ത്രിമാരുടെ സൗജന്യം കുറച്ചു

Google Oneindia Malayalam News

Lalu Prasad
ദില്ലി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് റെയില്‍ മന്ത്രിയായിരുന്ന സമയത്ത് മുന്‍ കേന്ദ്ര റെയില്‍മന്ത്രിമാര്‍ക്ക് അനുവദിച്ച സൗജന്യം കുറയ്ക്കാന്‍ റെയില്‍മന്ത്രി മമത ബാനര്‍ജി തീരുമാനിച്ചു.

മുന്‍ റെയില്‍‌വെ മന്ത്രിമാര്‍ക്കായുള്ള ആജീവനാന്ത സൌജന്യ യാത്രാ പാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ട് ലാലു വരുത്തിയ ഭേദഗതിയിലാണ് മമത കത്തിവച്ചത്.

പുതിയ തീരുമാനമനുസരിച്ച് ഇനിമുതല്‍ മുന്‍ റെയില്‍‌വെ മന്ത്രിമാര്‍ക്ക് രണ്ട് എസി ഫസ്റ്റ് ക്ലാസ് പാസ് മാത്രമേ നല്‍കുകയുള്ളൂ.

മുന്‍ മന്ത്രിയിക്കും മൂന്ന് സഹയാത്രികര്‍ക്കും ഫസ്റ്റ് ക്ലാസ് എസിയിലും ഒരു സഹായിയ്ക്ക് സെക്കന്റ് ക്ലാസ് എസിയിലും യാത്രചെയ്യാനുള്ള ആജീവനാന്ത സൗജന്യ പാസ് നല്‍കാമെന്ന ഭേദഗതിയായിരുന്നു ലാലു നടത്തിയത്.

ലാലുപ്രസാദ് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പായിരുന്നു മുന്‍ മന്ത്രിമാര്‍ക്കുള്ള യാത്രാ പാസുകളുടെ എണ്ണം അഞ്ചായി വര്‍ദ്ധിപ്പിച്ചത്.

എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍തന്നെ റെയില്‍മന്ത്രിയായി നിയമിക്കപ്പെട്ട മമത ബാനര്‍ജി ഈ സൗജന്യങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഈ സൗജന്യത്തില്‍ കുറവു വരുത്താന്‍ മമത തീരുമാനിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ മുന്‍ റെയില്‍ മന്ത്രിമാരോടും തങ്ങളുടെ പാസുകള്‍ ഹാജരാക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഭേദഗതി പ്രകാരം ഇനി ഒരു മുന്‍ കേന്ദ്രറയില്‍വേ മന്ത്രിയ്ക്ക് ഒരു സഹയാത്രികനൊപ്പം ഫസ്റ്റ് ക്ലാസ് എസിയില്‍ യാത്രചെയ്യാം, റയില്‍വേ സഹമന്ത്രിമാര്‍ക്കും ഈ സൗജന്യം ലഭ്യമായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X