ഫോണില്‍ പ്രണയസല്ലാപം: ഭാര്യയ്ക്കെതിരെ വിധി

ശനിയാഴ്ച ഇത്തരമൊരു കേസില്‍ കോടതിയുടെ വിധി ഇതായിരുന്നു. വിദേശത്തുകഴിയുന്ന ഭര്‍ത്താവിന്റെപേരിലുള്ള ടെലിഫോണ്‍ ഉപയോഗിച്ച് ദുബായിലുള്ള കാമുകനെ ഫോണ്‍ ചെയ്‌ത വകയില്‍ നാലേകാല്‍ ലക്ഷം രൂപ ബിഎസ്‌എന്‍എലിന് കുടിശിക വരുത്തിയ യുവതിയോട് മുഴുവന്‍ തുകയും അടയ്‌ക്കണമെന്ന് കുടുംബക്കോടതി ജഡ്‌ജി മുഹമ്മദ് ഇബ്രാഹിം നിര്‍ദേശിച്ചു.
ഈ തുക ഭര്‍ത്താവ് അടയ്‌ക്കേണ്ടതില്ലെന്നും കോടതി വ്യക്‌തമാക്കി. കുടിശ്ശിക 15 ദിവസത്തിനുള്ളില്‍ അടയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അഫ്‌ഗാനിസ്‌ഥാനില്‍ ജോലി ചെയ്യുന്ന തുമ്പ സ്വദേശിയായ പീറ്റര്‍ സെബാസ്‌റ്റ്യനും ഭാര്യയും തമ്മിലുള്ള വിവാഹമോചനക്കേസിലാണു കോടതിവിധി.
പീറ്ററിന്റെ ഭാര്യയും കുട്ടികളും തുമ്പയിലുള്ള വീട്ടിലാണ് താമസം. ഭര്‍ത്താവിന്റെ പേരില്‍ ഈ വീട്ടിലുള്ള ടെലിഫോണില്‍നിന്നാണ് ദുബായിലുള്ള കാമുകനെ വിളിച്ചുകൊണ്ടിരുന്നത്.
ബിഎസ്‌എന്‍എല്ലില്‍നിന്ന് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചപ്പോഴാണു ഭാര്യയുടെ ഫോണ്‍വിശേഷം ഭര്‍ത്താവ് അറിയുന്നത്. ബില്‍ പ്രകാരം ദിവസേന മണിക്കൂറുകളോളമാണ് ഇവര്‍ കാമുകനുമായി സംസാരിച്ചിരുന്നത്.
ഭാര്യയേയും കാമുകനെയും പ്രതികളാക്കിയാണ് പീറ്റര്‍ സെബാസ്‌റ്റ്യന്‍ കുടുംബക്കോടതിയില്‍ ഫയല്‍ ചെയ്‌തത്.












Click it and Unblock the Notifications