കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമ്പാനൂര്‍ ദുരന്തം: മരണം മൂന്നായി

  • By Staff
Google Oneindia Malayalam News

Lodge collapses in Thiruvananthapuram
തിരുവനന്തപുരം: തമ്പാനൂരില്‍ പുതുക്കിപ്പണിയുകയായിരുന്ന ഉഡുപ്പി ശ്രീനിവാസ് ടൂറിസ്റ്റ് ഹോം ഇടിഞ്ഞുവീണ് മരിച്ചവരുടെ എണ്ണം മൂന്നായി. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി ബേബി, ധനുവച്ചപുരം സ്വദേശി ജോണ്‍സണ്‍, കന്യാകുമാരി സ്വദേശി രവി എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കണ്ടെടുത്തത്. അഞ്ചുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.

അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് ലോഡ്ജുടമയ്ക്കും കരാറുകാരനുമെതിരെ കേസെടുത്തു. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ്‌കുമാറിനാണ് അന്വേഷണ ചുമതല.

ആറ് പതിറ്റാണ്ടോളം പഴക്കമുള്ള ഉഡുപ്പി ശ്രീനിവാസ്, ഉഡുപ്പി ശ്രീവാസ് ലോഡ്ജുകളില്‍, ശ്രീകുമാര്‍ തിയേറ്ററിന് ചേര്‍ന്നുള്ള ഉഡുപ്പി ശ്രീനിവാസ് ആണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ തകര്‍ന്നുവീണത്. രണ്ട് ലോഡ്ജുകളിലുമായി നാലുനിലകളില്‍ നാല്‍പ്പതിലധികം മുറികളുണ്ട്.

കഴിഞ്ഞ രണ്ടുമാസമായി ശ്രീനിവാസ് ലോഡ്ജില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. താഴത്തെ നിലയിലുള്ള മുറികളുടെ ചുവരിടിച്ച് ഒറ്റ ഹാളായി മാറ്റുകയായിരുന്നു പ്രധാന ജോലി. ഇടിച്ചുമാറ്റിയ ചുവരുകള്‍ക്കുപകരം ഇരുമ്പ് ദണ്ഡുകളായിരുന്നു താങ്ങായി നല്‍കിയിരുന്നത്. മുകളിലത്തെ മൂന്നുനിലകളുടെ ഭാരം ഈ ദണ്ഡുകള്‍ക്ക് താങ്ങാനാകാതെ വന്നപ്പോള്‍, കെട്ടിടത്തിന്റെ മധ്യഭാഗം തകര്‍ന്നു വീഴുകയായിരുന്നു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവന്‍ അഗ്‌നിശമനസേനാ യൂണിറ്റുകളും പട്ടാളവും തുമ്പയില്‍ നിന്നെത്തിയ സിഐഎസ്എഫ് സംഘവും കേരള പോലീസിന്റെ ക്വിക് റെസ്‌പോണ്‍സ് ടീമും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സതേണ്‍ വ്യോമ കമാന്‍ഡിന്റെ മെഡിക്കല്‍ സംഘവും ഹെല്‍ത്ത് സര്‍വീസ് ആരോഗ്യ പ്രവര്‍ത്തകരും വൈദ്യസഹായം നല്‍കി.

എറണാകുളത്തെ ഐഡില്‍ ഗ്രൂപ്പിനായിരുന്നു നിര്‍മാണച്ചുമതല ഏറ്റെടുത്തിരുന്നത്. ഏറ്റവും താഴെയുള്ള നിലയിലെ, മുറികളുടെ ചുമര് പൊളിച്ചപ്പോള്‍ തന്നെ തങ്ങള്‍ അപകടസാധ്യത ചൂണ്ടിക്കാണിച്ചിരുന്നതായി രക്ഷപ്പെട്ട തൊഴിലാളികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X