ടാറ്റയുടെ തടണ തല്‍ക്കാലം പൊളിക്കേണ്ടെന്ന് കോടതി

തടയണ പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് കളക്ടര്‍ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് ടാറ്റ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര്‍ രാമചന്ദ്രന്‍നായരുടെ ഉത്തരവ്.
കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. ഫെബ്രുവരി എട്ടാം തീയതി ജില്ലാ കളക്ടര്‍ വിളിച്ചിട്ടുള്ള ഹിയറിങ് കഴിഞ്ഞശേഷം പരാതിക്കാര്‍ക്ക് ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി.
മൂന്നാര്‍ സന്ദര്‍ശിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടും ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. ടാറ്റയുടെ അണക്കെട്ട് പൊളിക്കാന്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ് രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മൂന്നാറിലെ സ്ഥിതിഗതികള്‍ അറിയിക്കാനും കേസെടുക്കാനും മാത്രമാണ് കളക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാറില്‍ ടാറ്റയ്‌ക്കെതിരെ നോട്ടീസ് നല്‍കിയതെന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ നിയമം ഉദ്ധരിച്ച് കളക്ടര്‍ക്ക് ഇതിനുള്ള അധികാരമുണ്ടെന്ന് അഡ്വ.ജനറല്‍ ഉച്ചയ്ക്ക് ശേഷം നടന്ന വാദത്തില്‍ ചൂണ്ടിക്കാട്ടി.
ഭൂസംരക്ഷണ നിയമപ്രകാരവും കെ.ഡി.എച്ച് നിയമം അനുസരിച്ചും കളക്ടര്‍ക്ക് നോട്ടീസയക്കാന്‍ അധികാരമില്ലെന്ന് ടാറ്റ വാദിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ വാദങ്ങള്‍ നിരത്തുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു.
70 വര്‍ഷമായി നിലനിന്ന രണ്ട് ബണ്ടുകള്‍ പുതുക്കിപ്പണിതവയാണ് രണ്ട് തടയണകളും എന്നാണ് ടാറ്റയുടെ വാദം. ചിണ്ടുവാര ഡിവിഷനിലെ എസ്റ്റേറ്റിലെ തടയണ 750 തൊഴിലാളികള്‍ക്ക് വെള്ളം ലഭ്യമാക്കാനുദ്ദേശിച്ചുള്ളതാണ് ഇവിടത്തെ അണക്കെട്ട്.
ലക്ഷ്മി എസ്റ്റേറ്റിലെ തടയണ 1945 മുതലുള്ള ബണ്ടിന്റെ പുനര്‍നിര്‍മിതിയാണ്. ഇത് വന്യമൃഗങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കാനും മത്സ്യം വളര്‍ത്താനുമാണ് ഉപയോഗിക്കുന്നത്. ടാറ്റ ഈ തടയണയില്‍ നിന്ന് വെള്ളം എടുക്കുന്നില്ല. എന്നിരിക്കെ, വെള്ളത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് തടയുന്നതാണ് ഈ തടയണ എന്നാരോപിച്ച് നോട്ടീസ് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമില്ല- ടാറ്റയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.












Click it and Unblock the Notifications