തടയണ പൊളിക്കാന്‍ പറഞ്ഞിട്ടില്ല: സര്‍ക്കാര്‍

അനധികൃത നിര്‍മാണങ്ങള്‍ പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാനാണു ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.
ജില്ലാ കലക്ടറുടെ ഉത്തരവുകള്‍ ചോദ്യം ചെയ്ത് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്റേഷന്‍ കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് മുന്‍ നിലപാടില്‍ നിന്നും വിരുദ്ധമായി സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
കൈവശ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് യാതൊരു അധികാരവുമില്ലെന്നും ലാന്‍ഡ് ബോര്‍ഡാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്ന് കണ്ണന്‍ ദേവന്‍ പ്ളാന്റേഷന്‍സ് ഹൈക്കോടതിയില്‍ വാദിച്ചു.
1945ല്‍ ലക്ഷ്മി എസ്റ്റേറ്റില്‍ നിര്‍മിച്ച തടയണ പൊളിക്കുന്നത് നിയമവിരുദ്ധമാണെന്നും കന്പനിയുടെ അഭിഭാഷകന്‍ പറഞ്ഞു.
ലാന്‍ഡ് ബോര്‍ഡ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച കൈവശ ഭൂമിയിലാണു തടയണകള്‍ നിര്‍മിച്ചിരിക്കുന്നതെന്നും ഇതു പൊളിച്ചു മാറ്റുന്നതു തടയണമെന്നും ആവശ്യപ്പെട്ടാണു ടാറ്റ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
കൈവശ ഭൂമിയില്‍ ഏതു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ അവകാശമുണ്ട്. ഇക്കാര്യത്തില്‍ മുന്‍ അഡ്വക്കറ്റ് ജനറല്‍ ഉറപ്പു നല്‍കിയതാണെന്നും ടാറ്റ കോടതിയില്‍ പറഞ്ഞു.
ഏതു നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ് തയണ പൊളിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. കലക്ടര്‍ക്ക് ഇതിനുള്ള അധികാരമുണ്ടോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഉച്ചയ്ക്കു ശേഷവും തുടരും.












Click it and Unblock the Notifications