പാര്‍ട്ടി ആസ്ഥാനങ്ങളും തീവ്രവാദികള്‍ ലക്ഷ്യമിട്ടു

2008 സെപ്തംബറില്‍ ദില്ലിയില്‍ 26 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പര കഴിഞ്ഞ് ലക്ഷ്‌കര്‍ ഇ തോയ്ബയുടെ സഹായത്തോടെ ഈ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി.
2009 സെപ്റ്റംബര്‍ 19ന് ദില്ലിയിലെ ബട്‌ല ഹൌസില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട് യുപിയിലെ അസംഗഡില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഷഹ്‌സാദിനെ യുപിയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
ദില്ലി സ്‌ഫോടനം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം നടന്ന ബട്‌ല ഹൌസ് ഏറ്റുമുട്ടലില്‍ എംസി ശര്‍മ്മ എന്ന ഇന്‍സ്‌പെക്ടറെ വെടിവച്ചു കൊന്ന കുറ്റവും ഷഹ്‌സാദ് സമ്മതിച്ചായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ബട്‌ല ഹൌസില്‍ നിന്ന് രക്ഷപെട്ട ഷെഹ്‌സാദും ജുനൈദും ഷഹീന്‍ ബാഗില്‍ യുപിയിലെ ഒരു മുന്‍ എംഎല്‍എയുടെ വീട്ടില്‍ ചെല്ലുകയും അവിടെ നിന്ന് പണം വാങ്ങി അലിഗഡിലേക്കും ബുലന്ദ്‌ശെഹറിലേക്കും കടന്നതായി ചോദ്യം ചെയ്യലിനിടെ സമ്മതിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. ഇയാള്‍ ബന്ധപ്പെട്ട രാഷ്ട്രീയ നേതാവ് കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ ആണെന്നും സൂചനകളുണ്ട്.












Click it and Unblock the Notifications