കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ 17 സൈനികര്‍ ഹിമപാതത്തില്‍ കൊല്ലപ്പെട്ടു

  • By Ajith Babu
Google Oneindia Malayalam News

17 armymen buried alive as avalanche strikes Gulmarg
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈനിക പരിശീലന കേന്ദ്രത്തിലേയ്ക്ക് മഞ്ഞിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഘിലാന്‍മാര്‍ഗ് പര്‍വതത്തിന് മുകളിലുള്ള ശൈത്യകാല സൈനിക പരിശീലന ക്യാമ്പാണ് അപകടത്തില്‍പ്പെട്ടത്.

ഗുല്‍മാര്‍ഗിലുള്ള കരസേനയുടെ പ്രശസ്തമായ ഹൈ ഓള്‍റ്റിറ്റിയൂഡ് വാര്‍ഫെയര്‍ സ്‌കൂളില്‍(എച്ച്.എ.ഡബ്യൂ.എസ്.) അഡ്വാന്‍സ്ഡ് വിന്റര്‍ വാര്‍ഫെയര്‍ കോഴ്‌സിന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 350 സൈനികരില്‍ 60 പേരാണ് അപകടത്തിന് ഇരയായത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഘിലാന്‍മാര്‍ഗിലേയ്ക്ക് ഗുല്‍മാര്‍ഗില്‍ നിന്നാണ് ഇവര്‍ പുറപ്പെട്ടത്. കനത്ത മൂടല്‍മഞ്ഞില്‍ ഒട്ടും തന്നെ കാഴ്ചയില്ലായിരുന്നു. മഞ്ഞുവീഴ്ച മൂലം ദൂരക്കാഴ്ച അസാധ്യമായിരുന്നതിനാല്‍ മഞ്ഞുമല ഇടിഞ്ഞുവരുന്നത് കാണാനോ ഒഴിഞ്ഞുമാറാനോ സൈനികര്‍ക്ക് കഴിഞ്ഞില്ല. ടണ്‍ കണക്കിന് മഞ്ഞാണ് ഇവരുടെ മേല്‍ പതിച്ചത്.

സൈന്യവും പോലിസും നടത്തിയ ഊര്‍ജിത രക്ഷാപ്രവര്‍ത്തനത്തില്‍ 27 പേരെ രക്ഷിക്കാനായതായി കരസേനാ വക്താവ് കേണല്‍ ബ്രാര്‍ അറിയിച്ചു. സൈനിക ഓഫീസര്‍ ലഫ്റ്റനന്റ് പ്രതീക് അടക്കമുള്ളവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ ഗുല്‍മാര്‍ഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രീനഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയായി പതിനായിരം അടിയോളം ഉയരമുള്ള ഘിലാന്‍മാര്‍ഗ് പ്രശസ്തമായ ശൈത്യ ടൂറിസം കേന്ദ്രം കൂടിയാണ്. പ്രദേശത്ത് മഞ്ഞിടിച്ചിലിന് സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X