തടയണകള്‍ സര്‍ക്കാരിന് നല്‍കാം: ടാറ്റ

തടയണ പൊളിയ്ക്കുന്നത് സംന്ധിച്ച് നോട്ടീസ് നല്‍കാന്‍ ജില്ലാ കളക്ടര്‍ അശോക് കുമാര്‍ സിങിന് അധികാരമില്ലെന്ന ടാറ്റയുടെ വാദം നിലനില്‍ക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ജലസേചന- ജലസംരക്ഷണ നിയമലംഘനം, പാട്ടക്കരാര്‍ ലംഘനം എന്നീ കുറ്റങ്ങള്‍ ടാറ്റയുടെ ഭാഗത്തുനിന്നുണ് ടായിട്ടുണ്ട്്. തടയണ നിര്‍മ്മിയ്ക്കുന്നതിന് മുന്നോടിയായി അധികൃതരില്‍ ടാറ്റ നിന്ന് യാതൊരു അനുമതിയും വാങ്ങിയിട്ടില്ല. എജി പറഞ്ഞു. ഡാം പൊളിയ്ക്കുന്ന കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിയ്ക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കളക്ടര്‍ നോട്ടീസ് നല്‍കിയത്
മൂന്നാറിലെ അനധികൃത കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തടയണ പൊളിയ്ക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുന്നത്. ഈ സാഹചര്യത്തില്‍ ടാറ്റയുടെ ഹര്‍ജി പരിഗണിയ്ക്കരുതെന്ന് എജി ആവശ്യപ്പെട്ടു
ചിട്ടിവര എസ്റ്റേറ്റിലും മൂന്നാര്‍ ലക്ഷ്മിയിലും തങ്ങള്‍ നിര്‍മ്മിച്ചത് തൊഴിലാളികള്‍ക്ക് വെള്ളമെടുക്കുന്നതിനും മറ്റുമായുള്ള ചെറിയ ജലസംഭരണികളാണെന്ന് ടാറ്റയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തടയണ അനധികൃതമായി നിര്‍മ്മിച്ചതാണോ എന്ന കാര്യത്തില്‍ സുരക്ഷാ അതോറിട്ടിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വേണമെങ്കില്‍ ഡാം സര്‍ക്കാര്‍ ഏറ്റെടുത്ത് പരിപാലിയ്ക്കണമെന്നും ടാറ്റ നിയോഗിച്ച അഭിഭാഷകന്‍ പറഞ്ഞു.












Click it and Unblock the Notifications