Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂര്‍ തമാശ പറഞ്ഞു, മാവേലിക്കരക്കാര്‍ ചിരിച്ചില്ല

Shashi Tharoor
മാവേലിക്കര: പുസ്തക പ്രകാശനത്തിനെത്തിയതാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. ശശി തരൂര്‍. ഡിസിസി വൈസ് പ്രസിഡന്റ് കോശി എം. കോശി രചിച്ച ലാവ്‌ലിന്‍ സ്റ്റാര്‍സിംഗര്‍ എന്ന രാഷ്ട്രീയഹാസ്യ ലേഖന സമാഹാര പ്രകാശനമായിരുന്നു ചടങ്ങ്.

ബുദ്ധിപരമായ ഹാസ്യം ഏറെ വഴങ്ങുന്ന ആളാണ് ശശി തരൂര്‍ എന്ന് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കുന്ന ആര്‍ക്കും മനസ്സിലാവും. കോശിയുടെ പുസ്തകം രാഷ്ട്രീയ ഹാസ്യമായതുകൊണ്ട് തന്നെ തരൂരിന്റെ പ്രസംഗ വിഷയവും അതായി. രാഷ്ട്രീയ ഹാസ്യം നമ്മുടെ സമൂഹത്തില്‍ നന്നെ കുറവാണെന്നായിരുന്നു തരൂരിന്റെ പരിദേവനം. ഇത് രാഷ്ട്രീയക്കാരില്‍ വീണ്ടും അപൂര്‍വമാണെന്നും പറയാന്‍ തരൂര്‍ മറന്നില്ല.

എന്തായാലും വിഷയം ഇതായതുകൊണ്ട് കോണ്‍ഗ്രസുകാര്‍ക്ക് ഒക്കെ പ്രീയനായ മഹാത്മാ ഗാന്ധി പറഞ്ഞ ഒരു പഴയ തമാശ തന്നെ തരൂര്‍ സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു. എന്തായാലും ആ തമാശ പറയുന്നതിന് മുമ്പ് തരൂര്‍ പറഞ്ഞ കാര്യങ്ങളെ അന്വര്‍ത്ഥമാക്കിക്കൊണ്ട്, സദസ്സിലെ ഒരാള്‍ പോലും ചിരിച്ചില്ല !!!!. ഇക്കാര്യം തരൂര്‍ തന്നെ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കുകയും ചെയ്തു.

ഡിസിസി വൈസ് പ്രസിഡന്റ് കോശിയുടെ പുസ്തക പ്രസാധനമായിരുന്നതുകൊണ്ട് സദസ്യര്‍ കൂടുതലും കോണ്‍ഗ്രസുകാരായിരിയ്ക്കാനാണ് സാദ്ധ്യത. എന്തായാലും ഈ ചടങ്ങില്‍ നിന്ന് തരൂരിന് ഒരു കാര്യം മനസ്സിലായിക്കാണും. രാഷ്ട്രീയ തമാശകള്‍ ഇവിടെ കുറവായതില്‍ പരിദേവനം നടത്തിയിട്ട് കാര്യമില്ല. പകരം ആദ്യം ഇത്തരം തമാശകള്‍ ആസ്വദിയ്ക്കാനായി പഠിപ്പിയ്ക്കേണ്ടത് കോണ്‍ഗ്രസുകാരെ തന്നെയാണെന്ന ആ സത്യം.

ഇനി കോണ്‍ഗ്രസുകാര്‍ മാത്രമല്ല ആസദസ്സിലുണ്ടായിരുന്നതെങ്കില്‍ മാവേലിക്കരക്കാരെയാണ് തമാശ ആസ്വദിയ്ക്കാനായി പഠിപ്പിയ്ക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+