അഭിനയിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് അഴീക്കോടല്ല

സുകുമാര്‍ അഴീക്കോടല്ല ഇക്കാര്യം തീരുമാനിക്കേണ്ടത്. ഡ്രൈവര്‍ ജോലി മോശമാണെന്ന അഴീക്കോടിന്റെ പ്രസ്താവന അദ്ദേഹത്തിനു ചേരാത്തതാണ്. കൂടെയുള്ള എല്ലാവരെയും സ്‌നേഹിക്കുന്ന വ്യക്തയാണ് ഞാന്‍. താന്‍ ഡ്രൈവറെ നിര്‍മാതാവാക്കിയെന്ന് പറഞ്ഞത് മോശം പരാമര്‍ശമാണ്. എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ട്. 40 പുസ്തകങ്ങള്‍ എഴുതിയതുകൊണ്ടല്ല സ്വഭാവത്തിലെ നന്മ കൊണ്ടാണ് ഒരാളെ അളക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
താന്‍ അദ്ദേഹത്തെ ദുബായില്‍ നിന്നു വിളിച്ചിട്ടില്ല. ആരെങ്കിലും അങ്ങനെ വിളിച്ചിട്ടുണ്ടോ എന്നറിയില്ല. മൂന്നൂറിലധികം സിനിമയില്‍ അഭിനയിച്ച താന്‍ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ താന്‍ സാധാരണ ഇടപെടാറില്ലാത്തതാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.












Click it and Unblock the Notifications