വിലക്കയറ്റം യുപിഎയ്ക്ക് നിശിത വിമര്‍ശനം

ഗോതമ്പ്, അരി, പയറുവര്‍ഗങ്ങള്‍, പഞ്ചസാര എന്നീ അവശ്യസാധനങ്ങളുമായി ബന്ധപ്പെട്ട കുംഭകോണങ്ങളെക്കുറിച്ച് സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷിയ്ക്കണമെന്ന് ബിജെപിയും ഇടതുപക്ഷവും ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ വിലക്കയറ്റം സംബന്ധിച്ച ചര്‍ച്ചയ്ക്ക് തുടക്കംകുറിച്ച് പ്രതിപക്ഷനേതാവ് സുഷമ സ്വരാജാണ് ഈ കാര്യം ഉന്നയിച്ചത്.
സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് വിലക്കയറ്റത്തിന് ഇടയാക്കിയതെന്ന് സുഷമ പറഞ്ഞു. പ്രസംഗസമയത്തുടനീളം ചിരിച്ചുകൊണ്ടിരുന്ന കൃഷി മന്ത്രി ശരദ് പവാറിനെ ഇന്ത്യയിലെ' പഞ്ചസാര സാര്‍' എന്നാണ് സുഷമ വിശേഷിപ്പിച്ചത്. "പവാര്‍ ചിരിച്ചോട്ടെ. അതാരും നോക്കേണ്ട, സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം കഷ്ടതയനുഭവിയ്ക്കുന്ന പാവങ്ങളുടെ കണ്ണീര്‍ നോക്കിയാല്‍ മത". ഈ രീതിയില്‍ പവാറിനെതിരെ ശക്തമായ ആക്രമണമാണ് സുഷമ നടത്തിയത്.
വളര്‍ച്ചാ നിരക്കും പണപ്പെരുപ്പനിരക്കും താരതമ്യം ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് സുഷമ ആവശ്യപ്പെട്ടു. വിലക്കയറ്റ വിഷയത്തില്‍ വോട്ടെടുപ്പ് ആവശ്യമുള്ള പ്രമേയത്തിന് സ്പീക്കര്‍ അവതരാണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക ചര്‍ച്ച നടന്നത്.
രാജ്യസഭയില്‍ പ്രതിപക്ഷ ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു. ഭരണപക്ഷത്തെ നിശിതമായി വിമര്‍ശിച്ച അദ്ദേഹം പയറു വര്‍ഗ്ഗങ്ങളുടെ വില സച്ചിന്‍ ടെണ്ടുല്‍ക്കറുമായി മത്സരിയ്ക്കുകയാണെന്ന് പരിഹസിച്ചു. വ്യക്തമായ ആശയമില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് എങ്ങനെ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications