Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭം: സ്വാമിയും കൂട്ടരും അറസ്റ്റില്‍

Sex Racket
ദില്ലി: വ്യാജസ്വാമി നടത്തിവന്ന പെണ്‍വാണിഭ റാക്കറ്റിനെ ദില്ലി പൊലീസ് പിടികൂടി. ശിവ് മൂര്‍ത്ത് ദ്വിവേദിയെന്ന മുപ്പത്തിയൊന്‍പതുകാരനായ സ്വാമിയെയും ആറ് സ്ത്രീകളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളില്‍ രണ്ട് പേര്‍ എയര്‍ഹോസ്റ്റസുമാരാണ്. സ്വാമിയെന്ന്് സ്വയം വിശേഷിപ്പിച്ച് നടക്കുകയായിരുന്നു ദ്വിവേദി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ തെക്കന്‍ ദില്ലിയിലെ ഖാന്‍പുര്‍ ഭാഗത്ത് ഒരു ക്ഷേത്രം സ്ഥാപിച്ചിരുന്നു.

ഇത് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് പൊലീസ് പറയുന്നു. മുമ്പ് ഇയാള്‍ അറിയപ്പെടുന്ന ഒരു പിമ്പായിരുന്നുവെന്നും ഇയാളുടെ യഥാര്‍ത്ഥ പേര് പ്രവീണ്‍ കുമാര്‍ എന്നാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇയാള്‍ യുപി സ്വദേശിയാണെന്നും പൊലീസ് പറയുന്നു. പിടികൂടിയ സ്ത്രീകളില്‍ ഒരാള്‍ ഒരു എംബിഎ വിദ്യാര്‍ത്ഥിനിയും മറ്റൊരാള്‍ ബോളിവുഡില്‍ വളര്‍ന്നുവരുന്ന ഒരു നടിയുമാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെല്ലാം 22നും 25നും ഇടയില്‍ പ്രായമുള്ളവരാണ്.

വന്‍കിടക്കാരുമായണത്രേ ദ്വിവേദി ഇടപാടുകള്‍ നടത്തുന്നത്. സ്ത്രീകളെ ആവശ്യമുള്ളവര്‍ ദില്ലിയിലെത്തിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റുമാണ് താമസിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച പിവിആര്‍ സാകേതില്‍ ഒരു പിമ്പും ആറ് സ്ത്രീകളും എത്തുമെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് തിയേറ്ററില്‍ വേഷം മാറിയെത്തിയ പൊലീസ് ബിസിനസ് സംസാരിച്ചാണ് ഇവരെ വലയിലാക്കിയത്.

1988ലാണത്രേ ദ്വിവേദി ദില്ലിയിലെത്തിയത്. നെഹ്‌റുപാലസിലെ പാര്‍ക്ക് റോയളില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ഇയാള്‍ ജോലി നോക്കിയിരുന്നു. 1997ല്‍ അനാശാസ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇയാള്‍ അറസ്റ്റിലായി. 1998ല്‍ വീണ്ടും ഒരു മോഷണക്കേസിലും അറസ്റ്റിലായി.

പിന്നീടാണ് ഇയാള്‍ പേരും രൂപഭാവങ്ങളും മാറ്റി സായ്ബാബാ ഭക്തനായ സ്വാമി ശിവ് മൂര്‍ത്ത് ദ്വിവേദിയായത്. ഈ ജീവിതത്തില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ട് ഇയാള്‍ 200 കിടക്കകളുള്ള ഒരു ആശുപത്രിയും ഒരു ക്ഷേത്രവും സ്ഥാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+