സിപിഎം നേതാക്കള്‍ വിഎച്ച്പി വേദിയില്‍

ആലപ്പുഴ ജില്ലയില്‍ നിന്നുള്ള രണ്ട് പ്രമുഖ നേതാക്കളാണ് വിശ്വഹിന്ദു പരിഷത്തന്റെ ചടങ്ങില്‍ പങ്കെടുത്തിരിക്കുന്നത്. പത്മലോചനനന്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് 2009 ആഗസ്റ്റില്‍ നടന്ന ഈ സംഭവം വീണ്ടും പൊങ്ങിവന്നിരിക്കുന്നത്.
ആഗസ്റ്റില്‍ വിശ്വഹിന്ദുപരിഷത് സേവാവിഭാഗം സംഘടിപ്പിച്ച ബാലകാരുണ്യം പരിപാടിയില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ നാസര്‍, നഗസഭാ ചെയര്‍മാന്‍ പിപി ചിത്തരഞ്ജന്‍ എന്നിവരാണ് പങ്കെടുത്തത്. ആശംസാ പ്രസംഗകരായിട്ടായിരുന്നു പരിപാടിയില്‍ ഇവരെ ഉള്‍പ്പെടുത്തിയത്.
നാസര്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ചിത്തരഞ്ജന്‍ ജില്ലാ കമ്മിറ്റിയംഗവുമാണ്. രണ്ടുപേരും കടുത്ത പിണറായി പക്ഷക്കാരുമാണ്.
ഏഴ് മാസം മുമ്പ് ഉണ്ടായ ഈ സംഭവം പ്രശ്‌നമാക്കാനാണ് വിഎസ് പക്ഷത്തിന്റെ പുറപ്പാട്. ഇതിനായി ഇവര്‍ ഈ സംഭവം സംബന്ധിച്ച വാര്‍ത്തകളും വീഡിയോ, പടങ്ങള്‍ എന്നിവയും ശേഖരിക്കുകയാണ്. എല്ലാം ചേര്‍ത്ത് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുകയാണ് ഇവരുടെ ലക്ഷ്യം.
ഇവര്‍ക്കൊപ്പംതന്നെ പത്മലോചനനെ പുറത്താക്കിയതില്‍ പ്രതിഷേധമുള്ളവും ഈ സംഭവം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.












Click it and Unblock the Notifications