കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9മാസത്തിനിടെ 5വിവാഹം: 40കാരന്‍ പിടിയില്‍

  • By Lakshmi
Google Oneindia Malayalam News

Arrest
നിലമ്പൂര്‍: കഴിഞ്ഞ ഒമ്പതു മാസത്തിനിടയില്‍ അഞ്ചു വിവാഹം കഴിച്ച വിവാഹത്തട്ടിപ്പു വീരന്‍ പിടിയിലായി. സുല്‍ത്താന്‍ ബത്തേരിയിലെ മേലേതില്‍ ഹൈദ്രു (അലി-40)യേയാണു നാട്ടുകാര്‍ തന്ത്രപരമായി പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

എടക്കര ഗ്രാമപഞ്ചായത്തിലെ ഒരേ കുടുംബശ്രീ യൂണിറ്റില്‍ അംഗങ്ങളായ രണ്ടു യുവതികളെയും അലി വിവാഹം ചെയ്തിരുന്നു. കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ഇരു ഭാര്യമാരെയും മിനുട്ടുകളുടെ വ്യത്യാസത്തില്‍ മൊബൈല്‍ ഫോണില്‍ വിളിച്ചതോടെയാണ് ഇയാളുടെ തട്ടിപ്പു പുറത്തായത്്

തനിക്ക് അപകടം പറ്റിയെന്നും പണം ആവശ്യമാണെന്നും ആദ്യം ഒരു ഭാര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു. മിനിറ്റുകള്‍ കഴിഞ്ഞ് ഇതേ വിവരം തന്നെ മറ്റേ ഭാര്യയെയും അറിയിച്ചു.

ഭര്‍ത്താവിന് അപകടം സംഭവിച്ച കാര്യം യോഗത്തിനിടെ ഇരുവരും പുറത്തുപറഞ്ഞതോടെ സംശയത്തിനിടയാക്കുകയായിരുന്നു. തുടര്‍ന്ന് സിഡിഎസ് പ്രസിഡന്റ് ലിസി തോമസ് ഇരുവരെയും വിളിച്ച ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചപ്പോഴാണ് ഒരേ നമ്പറില്‍ നിന്നു തന്നെയാണു വിളി വന്നതെന്നു വ്യക്തമായത്.

തുടര്‍ന്ന് ഇരുവരോടും ഭര്‍ത്താവിന്റെ ഫോട്ടോ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടും ഒരാള്‍ തന്നെയെന്നു മനസിലായി. ഉതിരുകുളത്തെ ഭാര്യവീട്ടില്‍ ഇയാള്‍ രാത്രി എത്തുമെന്നതിന്റെ അടിസ്ഥാനത്തിനാല്‍ പിടികൂടാന്‍ നാട്ടുകാര്‍ തയാറായി നിന്നു.

വീട്ടിലെത്തിയ അലിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോത്തുകല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. അവിടെ നടത്തിയ ചോദ്യം ചെയ്യലിലാണ് മരുത, മുതീരി എന്നിവിടങ്ങളില്‍ നിന്ന് രണ്ടാഴ്ചക്കിടയില്‍ വിവാഹം കഴിച്ചതായി അലി മൊഴി നല്‍കിയത്.

എടപ്പാളില്‍ നിന്നും ഇയാള്‍ വിവാഹം കഴിച്ചിട്ടുണ്ടത്രേ. ആദ്യ ഭാര്യയില്‍ രണ്ടു പെണ്‍മക്കളുണ്ട്. മുതിരകുളത്തെ യുവതിയില്‍ നിന്നും 90,000 രൂപയും എട്ടു പവന്‍ സ്വര്‍ണവും പാലേമാട് സ്വദേശിയായ യുവതിയില്‍ നിന്ന് 15000 രൂപയും ആറു പവന്‍ സ്വര്‍ണവും ഇയാള്‍ കൈക്കലാക്കിയിട്ടുണ്ട്.

ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങളില്‍ പെണ്ണുകാണാന്‍ പോയി പണക്കാരനാണെന്ന് നടിച്ച് കുടുംബാംഗങ്ങളില്‍ അഭിപ്രായം രൂപീകരിച്ചാണത്രേ ഇയാള്‍ ഓരോ വിവാഹവും കഴിയ്ക്കുന്നത്. ഇയാള്‍ പെണ്ണുകാണാന്‍ പോവാറുള്ളത്. ഇയാള്‍ കൂടുതല്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X