കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനപണിമുടക്ക് ആരംഭിച്ചു

  • By Ajith Babu
Google Oneindia Malayalam News

Transport strike begins
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് വാഹനപണിമുടക്കും കടയടപ്പ് സമരവും ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് സമരം. സ്വകാര്യബസ്സുകള്‍, ഓട്ടോറിക്ഷകള്‍, ടാക്‌സി, ചരക്കുവാഹനങ്ങള്‍ എന്നിവയാണ് സമരത്തിലുള്ളത്. ഒരുവിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കുന്നുണ്ട്. സിപിഎം ആഭിമുഖ്യമുള്ള വ്യാപാരി വ്യവസായി സമിതിയും സമരത്തില്‍ പങ്കുചേരുന്നുണ്ട്. അതേ സമയം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി

വാഹനപണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച സര്‍വകലാശാല പരീക്ഷകളും പിഎസ് സി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷികപരീക്ഷകള്‍ ശനിയാഴ്ചത്തേക്ക് മാറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചും ചാര്‍ജ്ജ് വര്‍ധന ആവശ്യപ്പെട്ടുമാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കുന്നത്. യാത്രാക്കൂലി വര്‍ധനയാവശ്യപ്പെട്ടാണ് സ്വകാര്യ ബസുകളുടെ സമരം.

ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് കെഎസ്ആര്‍ടിസിയില്‍ സൂചനാപണിമുടക്കിന് ആഹ്വാനം ചെയ്തത്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. കെഎസ്ആര്‍ടിസി ലേബര്‍ യൂണിയന്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ചുമട്ടുതൊഴിലാളികളും പണിമുടക്കുന്നുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ എന്നിവര്‍ സമരം വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപി സമരത്തിന് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X