Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏതുവിധേനയും ബില്‍ പാസാക്കണമെന്ന്: സോണിയ

Sonia Gandhi
ദില്ലി: വനിതാ ബില്ലിനെതിരെ പാര്‍ലമെന്റില്‍ പോരാട്ടം തുടരുമ്പോള്‍ ഏതുവിധേനയും ബില്‍ പാസാക്കാനായി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത്.

ബില്‍ പാസാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ സോണിയ ചൊവ്വാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ചു.

പ്രണബ് മുഖര്‍ജി, അഹമ്മദ് പട്ടേല്‍ എന്നിവരും സോണിയയ്‌ക്കൊപ്പമുണ്ടായിരുന്നു. വനിതാ ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയും അല്‍പസമയത്തിനുള്ളില്‍ ചേരും.

ഏത് വിധേനയും ബില്‍ പാസാക്കിയാല്‍ അത് യുപിഎയുടെ ക്രെഡിറ്റില്‍ അതുകൂടിയുള്‍പ്പെടുത്താമെന്നതാണ് കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്സാഹമുള്ളവരാക്കുന്നത്.

ആര്‍ജെഡി, എസ്പി പോലുള്ള കക്ഷികള്‍ ബില്ലിന്റെ പേരില്‍ സര്‍ക്കാറിനെ വിമര്‍ശിയ്ക്കുമ്പോള്‍ ഇടതും ബിജപിയും ബില്‍ അവതരിപ്പിക്കാന്‍ വൈകുന്നതില്‍ അമര്‍ഷം രേഖപ്പെടുത്തുകയാണ്. ഏതുവിധേനയും ബില്‍ പാസാക്കണമെന്ന ആവശ്യമാണ് ഇടതിനും ബിജെപിയ്ക്കുമുള്ളത്.

വനിതാദിന ശതാബ്ദിയില്‍ സംവരണ ബില്‍ പാസാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ കഴിയാഞ്ഞത് സര്‍ക്കാരിനു വന്‍ തിരിച്ചടിയായിട്ടുണ്ട്.

ബില്‍ പാസാക്കുന്നതിന് എന്തു തന്ത്രം പ്രയോഗിക്കുമെന്നു പ്രതിപക്ഷത്തെയും ബില്ലിനെ അനുകൂലിക്കുന്ന പാര്‍ട്ടികളെയും മുന്‍കൂട്ടി അറിയിക്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല.

തങ്ങളെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കാത്തതിലുള്ള അസ്വാരസ്യം കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് തിടുക്കം കാട്ടിയെന്ന പരാതി യുപിഎ സഖ്യകക്ഷികള്‍ക്കുണ്ട്.

ഭൂരിപക്ഷ താല്‍പര്യം ബലമായി നടപ്പാക്കുന്നതിനു നിയമപരമായി സര്‍ക്കാരിനു തടസ്സങ്ങളൊന്നുമില്ല. ബഹളം വച്ചും ബില്‍ പിച്ചിച്ചീന്താന്‍ ശ്രമിച്ചും എതിര്‍ക്കുന്നവരെ ബലം പ്രയോഗിച്ച് സഭയ്ക്ക് പുറത്താക്കി വോട്ടെടുപ്പ് നടത്തുകയെന്ന വിഴിയും സര്‍ക്കാറിന് മുന്നിലുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ ഒരു തീരാകളങ്കത്തിന് വഴിവയ്ക്കമുന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+