ഇന്ത്യന്‍ ബാലന്റെ മരണം: സ്ത്രീയും കൂട്ടാളി

കുട്ടിയുടെ ജഡം ഉപേക്ഷിയ്ക്കുന്നതിന് ധില്ലന്‍ ഉപയോഗിച്ചത് ഈ സ്ത്രീയുടെ കാറായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അബോധാവസ്ഥയിലായ കുട്ടിയുമായി ഗുര്‍സേവക് മൂന്ന് മണിക്കൂറോളം കാറില്‍ സഞ്ചരിച്ചുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഒടുവില്‍ വീട്ടില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച് കടക്കുകയായിരുന്നു.
സ്ത്രീയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാത്രി 12നും മൂന്നിനും ഇടയ്ക്കാണ് സ്ത്രീ ഗുര്‍സേവകിന് കാര്‍ നല്‍കിയതെന്നും ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം കുട്ടിയുടെ ജഡം ഉപേക്ഷിയ്ക്കുന്നതിന് ഗുര്‍സേവകിന്റെ ഭാര്യ കൂട്ടുനിന്നുവെന്ന അഭ്യൂഹം ശരിയല്ലെന്നും അങ്ങനെയൊരു കേസ് ചാര്‍ജ്ജ് ചെയ്തിട്ടില്ലെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.


Click it and Unblock the Notifications