മൃതദേഹ മോഷണം: 3 പേര്‍ പിടിയില്‍

സൈപ്രസ് തലസ്ഥാനമായ നിക്കോസിയയിലെ ദെഫ്‌തേരയിലെ സെമിത്തേരിയില്‍ നിന്നു മൂന്നു മാസം മുമ്പാണ് മൃതദേഹം കാണാതായത്. അജ്ഞാത ടെലിഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ അടുത്തുള്ള മറ്റൊരു സെമിത്തേരിയില്‍ നിന്ന് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെടുത്തിരുന്നു. മൃതദേഹം ടാസോസിന്റെ തന്നെയാണെന്നു ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു.
മൃതദേഹ മോഷണത്തിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യമായിരുന്നു എന്നു പൊലീസ് അറിയിച്ചു. മൃതദേഹം വിട്ടു കൊടുക്കുന്നതിനായി ടാസോസിന്റെ കുടുംബാംഗങ്ങളോട് മോഷ്ടാക്കള്‍ രണ്ട് ലക്ഷം യൂറോ ആവശ്യപ്പെട്ടിരുന്നതായി മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ പണം നല്‍കിയിട്ടില്ലെന്ന് ടാസോസിന്റെ കുടംബവൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. പിടിയിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് 2008 ഡിസംബര്‍ 12നാണ് ടാസോസ് പാപഡോപോലസ് അന്തരിച്ചത്. ഒന്നാം ചരമവാര്‍ഷികത്തിന്റെ തലേന്നാണ് മൃതദേഹം കാണാതായ കാര്യം പുറംലോകമറിഞ്ഞത്.












Click it and Unblock the Notifications