Get Updates
Get notified of breaking news, exclusive insights, and must-see stories!

ബച്ചന്റെ മോഡി ബന്ധം സിപിഎമ്മിന് വിനയാകും

Bachchan With Modi
തിരുവനന്തപുരം: ബോളിവുഡ് താരം അമിതാഭ് ബച്ചനെ കേരള ടൂറിസത്തിന്റെ ബ്രാന്റ് അംബാസഡറാക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയേക്കുമെന്ന് സൂചന.

ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരന്‍ എന്നു ആരോപണമുള്ള ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ച ബച്ചനുമായി കരാറിലേര്‍പ്പെടുന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ എതിര്‍പ്പിനിടയാക്കിയതായാണ് റിപ്പോര്‍ട്ട്.

ഗുജറാത്ത് മോഡിയെ വികസനത്തിന്റെ മാതൃകയെന്ന് വിശേഷിപ്പിച്ച എ.പി അബ്ദുള്ളകുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സിപിഎം, ടൂറിസത്തിന്റെ പ്രചവരണത്തിന് മോഡിയെ പ്രകീര്‍ത്തിച്ചയാളെ തെരഞ്ഞെടുക്കുന്നത് ന്യൂനപക്ഷ എതിര്‍പ്പിനിടയാക്കുമെന്നാണ് പൊതുവേ വിവയിരുത്തപ്പെടുന്നത്.

ഇതിനും പുറമേ ബ്രാന്റ് അംബാസഡര്‍ എന്ന നിലയില്‍ ബച്ചന്‍ വന്‍തുക പ്രതിഫലമായി ആവശ്യപ്പെട്ടേയ്ക്കുമെന്നും ഇത് സംസ്ഥാനത്തിന് താങ്ങാനാവുന്നതിന് അപ്പറുമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ബച്ചനെ ഒഴിവാക്കുന്നതു സംബന്ധിച്ച ആലോചന സര്‍ക്കാര്‍ തലത്തില്‍ നടത്തിയിട്ടില്ലെന്നു അധികൃതര്‍ പറയുന്നു. എന്തായാലും അടുത്തയാഴ്ച ടൂറിസം ഡയറക്ടര്‍ ശിവശങ്കരന്‍ ബച്ചനുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം ഇതുസംബന്ധമായ ചിത്രം കൂടുതല്‍ വ്യക്തമാകും.

മോഡിയുമായുള്ള ബന്ധമാണ് അനിഷ്ടത്തിന് കാരണമെങ്കിലും പ്രതിഫലത്തുകയുടെ പേരിലായിരിക്കും ബച്ചനെ ഒഴിവാക്കുകയെന്നുംസൂചനയുണ്ട്. കേരള ടൂറിസത്തിന്റെ ബ്രാന്റ് അംബാസഡറാകാന്‍ സന്നദ്ധനാണെന്ന് കഴിഞ്ഞയാഴ്ചയാണ് ബച്ചന്‍ അറിയിച്ച്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+