ഗെയിംസ് മെനുവില്‍ നിന്നും കാളയിറച്ചി ഔട്ട്

വെള്ളിയാഴ്ച ബിജെപി സഭയില്‍ പ്രശ്‌നമുന്നയിച്ചപ്പോള്‍ ഇതു ദില്ലി സര്‍ക്കാരിന്റെ പരിധിയില്‍ രുന്നതല്ലെന്നായിരുന്നു മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ നിലപാട്.
എന്നാല്‍ 1994ല്‍ സംസ്ഥാന നിയമസഭ പാസാക്കിയ നിയമം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു കാണിച്ച് പ്രതിപക്ഷം അവകാശ ലംഘന പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ഇതിന് സ്പീക്കര്‍ അനുമതി നല്‍കുകയും ചെയ്തു.
കാളയിറച്ചി സംബന്ധിച്ച് നിയമസഭയില്‍ വാക്കേറ്റം മുറുകിയതിനെ തുടര്‍ന്നു പ്രശ്‌ന പരിഹാരവുമായി പൊതുമരാമത്ത്, റവന്യൂ മന്ത്രി രാജ്കുമാര്‍ ചൌഹാന്‍ രംഗത്തെത്തി.
1994ലെ ഡല്‍ഹി കന്നുകാലി സംരക്ഷണ നിയമമനുസരിച്ചു കാളയിറച്ചി വില്‍ക്കുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണ്. അതുകൊണ്ടു തന്നെ, കോമണ്‍വെല്‍ത്ത് ഗെയിംസിനും കാളയിറച്ചി വിളമ്പില്ല, ചൌഹാന്‍ വ്യക്തമാക്കി.
ഗെയിംസിന്റെ മെനുവില്‍കാളയിറച്ചി ഉള്‍പ്പെടുത്തിയതിനെതിരെ ആര്‍എസ്എസും ബിജെപിയും നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.
ഗോമാംസ നിരോധനം നിലവിലുള്ള ദില്ലിയില്‍ സംഘടിപ്പിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അതിഥികള്‍ക്കു കാളയിറച്ചി വിഭവങ്ങള്‍ വിളമ്പുന്നതു തടയുമെന്നു വിഎച്ച്പി ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications