കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദ്വീപ് വെള്ളത്തിലായി; തര്‍ക്കം മാത്രം ബാക്കി

  • By Super
Google Oneindia Malayalam News

Bay Of Bengal
ധാക്ക: എല്ലാം വെള്ളത്തിലായി എന്നൊരു പ്രയോഗമുണ്ട്. ഈ അവസ്ഥയിലാണിപ്പോള്‍ ഇന്ത്യയും ബംഗ്ലാദേശും. രണ്ടുപേരും പതിറ്റാണ്ടുകളായി ചൂടോടെ തര്‍ക്കിച്ചിരുന്ന ഒരു വിഷയം അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിലായി.

ഇന്ത്യയും ബംഗ്ലാദേശും ഒരുപോലെ അവകാശമുന്നയിച്ചിരുന്ന ബംഗാള്‍ ഉള്‍ക്കടലിലെ കൊച്ചു ദ്വീപാണ് വെള്ളത്തിനടിയിലായത്.

ഇന്ത്യ ന്യൂ മൂര്‍ ദ്വീപെന്നും ബംഗ്ലാദേശ് സൗത്ത് തല്‍പട്ടി ദ്വീപെന്നുമായിരുന്നു ഇതിനെ വിളിച്ചിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അവകാശത്തര്‍ക്കം പരിഹരിക്കാന്‍ സര്‍വേ നടത്തണമെങ്കില്‍ ഇനി ഇവിടേയ്ക്ക് മുങ്ങിക്കപ്പലില്‍ പോകുകയല്ലാതെ വേറെ തരമില്ല.

ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിലായി ഹരിയഭംഗ നദിക്ക് തെക്കായിരുന്നു ജനവാസമില്ലാത്ത ദ്വീപ്. തര്‍ക്കം തുടങ്ങുമ്പോള്‍ ള്‍ സമുദ്രനിരപ്പില്‍ നിന്ന് രണ്ടുമീറ്റര്‍ ഉയരമുണ്ടായിരുന്നു ദ്വീപിന്.

തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ ഇന്ത്യയുടെ നാവികസേനാ ബോട്ടുകള്‍ ഇവിടെ റോന്തു ചുറ്റിയിരുന്നു. താത്കാലികമായി ബിഎസ്എഫ് ഭടന്മാരെ വിന്യസിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരെ പിന്‍വലിച്ചു.

അടുത്തയിടെയെടുത്ത ഉപഗ്രഹ ചിത്രങ്ങളാണ് തര്‍ക്കപ്രദേശം അപ്രത്യക്ഷമായതായി വെളിപ്പെടുത്തിയത്. ദ്വീപ് മുങ്ങിപ്പോയതായി കൊല്‍ക്കത്തയിലെ സ്‌കൂള്‍ ഓഫ് ഓഷ്യനോഗ്രാഫിക് സ്റ്റഡീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ഈ മേഖലയില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ അഭൂതപൂര്‍വമായ വേഗത്തില്‍ സമുദ്രനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്നാണ് ജാദവ്പുര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ സുഗത ഹസ്ര പറയുന്നത്. ബംഗാളിലെ സുന്ദര്‍ബാന്‍ മേഖലയിലെ ചെറുദ്വീപുകള്‍ക്കും ഇതേ ഗതി വന്നേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X