കിഷന്‍ജി കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍

ലാല്‍ഗഡിന് സമീപം ഹാത്തിസോള്‍ കാട്ടില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കിഷന്‍ജിയുടെ കാലിന് വെടിയേറ്റതായി പേരുവെളിപ്പെടുത്താന്‍ തയാറാകാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്. കൊല്‍ക്കത്തയ്ക്ക് 160 കിലോമീറ്റര്‍ അകലെയാണ് ലാല്‍ഗഢ്.
വ്യാഴാഴ്ച രാവിലെ ആറിന ആരംഭിച്ച ഏറ്റുമുട്ടല്‍ 12 മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. 15 ഓളം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കിഷന്‍ജിയുടെ കാലിന് വെടിയേറ്റതായി രഹസ്യം വിവരം ലഭിച്ചിരുന്നു. അദ്ദേഹം മരിച്ചതായും സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മൃതദേഹം കണ്ടെത്താതെ ഇക്കാര്യം ഉറപ്പിയ്ക്കാനാവില്ല.
കിഷന്‍ജി എന്നറിയപ്പെടു കോടേശ്വര റാവു സിപിഐ(മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗവും കിഴക്കന്‍ മേഖലയുടെ ചുമതല വഹിക്കുന്നയാളുമാണ്. ലഖന്‍പൂര്‍ ഗ്രാമത്തിനടുത്ത് ഹാത്തിസോള്‍ കാട്ടില്‍ ഒരു സംഘം മാവോയിസ്റ്റുകള്‍ യോഗം ചേരുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തി ആക്രമണം തുടങ്ങിയത്.












Click it and Unblock the Notifications