മരണസര്‍ട്ടിഫിക്കറ്റ്: പഞ്ചായത്തില്‍ ആത്മഹത്യാശ്രമം

അപേക്ഷിച്ച് ഒന്നരവര്‍ഷമായിട്ടും മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ സ്വദേശി ഉണ്ണിക്കൃഷ്ണ(45)നാണ് പഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യാശ്രമം നടത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉണ്ണിക്കൃഷ്ണനെ പൊലീസ് ആശുപത്രിയിലാക്കി. അമ്മാവന്റെ മരണസര്‍ട്ടിഫിക്കറ്റിന് വേണ്ടി് ഒരു വര്‍ഷമായി ഇദ്ദേഹം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്.
അമ്മാവനോടൊപ്പമായിരുന്നു ഉണ്ണികൃഷ്ണന് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം അതേ പുരയിടത്തില്‍ വീടുവയ്ക്കാന്‍ ശ്രമം നടത്തിയപ്പോഴാണ് ഉടമസ്ഥാവകാശത്തിനു മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് അപേക്ഷയും പഞ്ചായത്ത് ആവശ്യപ്പെട്ടതനുസരിച്ചു മുദ്രപത്രവും വാങ്ങി നല്കി. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല.
അപേക്ഷ നല്കാന് വൈകിയതിനാല്‍ ആര്‍ഡിഒയുടെ അനുമതിയോടെ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂവെന്നും തൃശൂരില്‍ പോകണമെന്നും ഉണ്ണിക്കൃഷ്ണനോട് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചു.
തൃശൂര്‍ കലക്ടറേറ്റില്‍ അന്വേഷിച്ചെങ്കിലും പഞ്ചായത്തില്‍നിന്ന് അപേക്ഷ വന്നിട്ടില്ലെന്നാണ് അറിഞ്ഞത്. ഇതിനിടയില്‍ വീടുവയ്ക്കാന്‍ ഹരിജന്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍നിന്ന് 75,000 രൂപ ഉണ്ണിക്കൃഷ്ണന് അനുവദിച്ചു.
വീടിന്റെ രേഖകള്‍ ശരിയാക്കിയിട്ടില്ലാത്തതിനാല് ആനുകൂല്യം ലഭിക്കാനിടയില്ലെന്ന് അറിഞ്ഞതോടെ ഉണ്ണിക്കൃഷ്ണന് വീണ്ടും പഞ്ചായത്തിലെത്തി വിവരം തിരക്കി. അപ്പോള്‍ പുതിയ അപേക്ഷ നല്‍കാനാണ് അധികൃതര്‍ ആവശ്യപ്പെട്ടത്. ഇതേ കേട്ട് മനംനൊന്ത് ഉണ്ണിക്കൃഷ്ണന് ഞരമ്പ് മുറിക്കുകയായിരുന്നു.
സര്‍ട്ടിഫിക്കറ്റിനായി ഉണ്ണിക്കൃഷ്ണന് അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications