ഷാര്‍ജയില്‍ 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ

കഴിഞ്ഞ ജനുവരിയില്‍ അല്‍ സജ്ജ മേഖലയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒരു പാക്കിസ്ഥാന്‍കാരനെ കുത്തിക്കൊലപ്പെടുത്തുകയും മൂന്നു പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് വിധി.
ഡിഎന്‍എ ടെസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണു ജഡ്ജി യൂസഫ് അല്‍ ഹമാദി ശിക്ഷ വിധിച്ചത്. പതിനേഴിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണു ശിക്ഷിക്കപ്പെട്ടത്.
അമ്പതോളം പേരാണ് പാക്കിസ്ഥാന്‍കാര്‍ക്കെതിരേ ആക്രമണം നടത്തിയത്. തെളിവുകളുടെ അഭാവത്തില്‍ മറ്റുള്ളവരെ വെറുതെ വിട്ടു.യുഎഇയില്‍ ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ചു വധശിക്ഷ വിധിക്കുന്നത്.












Click it and Unblock the Notifications