മാനം കാക്കാന്‍ കൊല: 5പേര്‍ക്ക് വധശിക്ഷ

അഡീഷണല്‍ ജില്ലാ, സെഷന്‍സ് ജഡ്ജി വാണി ഗോപല്‍ ശര്‍മയാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സമുദായപഞ്ചായത്തുകളുടെ നിയമലംഘനത്തിനെതിരേ ശ്രദ്ധേയമായ വിധി പ്രഖ്യാപിച്ചത്. ഓണര്‍ കില്ലിങ് എന്ന പേരില്‍ രാജ്യത്ത് ഇത്തരം ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു കേസില്‍ വധശിക്ഷ വിധിയ്ക്കുന്നത്.
കൈത്താള്‍ ജില്ലയിലെ കരോര ഗ്രാമത്തില്‍നിന്നുള്ള മനോജ് (23) ബബ്ലി(19) എന്നിവരെയാണ് സമുദായപഞ്ചായത്തിന്റെ ഉത്തരവു പ്രകാരം ക്രൂരമായി കൊന്നത്. ഒരേ ഗോത്രത്തില്‍പ്പെട്ട ഇവര്‍ 2007 മേയ് 18നാണു വിവാഹിതരായത്.
മനോജിന്റെ കുടുംബമാണു പഞ്ചായത്തിന്റെ നടപടിക്കെതിരേ കോടതിയെ സമീപിച്ചത്. സമുദായപഞ്ചായത്ത് മേധാവി ഗംഗാ രാജ്, പെണ്‍കുട്ടിയുടെ സഹോദരന്‍ സുരേഷ്, അമ്മാവന്‍മാരായ രാജേന്ദര്‍, ബാബുറാം ബന്ധുക്കളായ ഗുരുദേവ്, സതീഷ് എന്നിവര്‍ക്കാണു കോടതി ശിക്ഷ വിധിച്ചത്.
ദമ്പതികളെ തട്ടിക്കൊണ്ടുപോയ കുറ്റത്തിനു ജീപ്പ് ഡ്രൈവര്‍ മന്‍ദീപ് സിംഗിന് ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ചു. സമുദായപഞ്ചായത്തുകള്‍ നിയമം കൈയിലെടുക്കുകയാണെന്നും നിരപരാധികളായ ദമ്പതികളെ കൊലയ്ക്കു കൊടുക്കുകയാണെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സുനില്‍ റാണ കോടതിയില്‍ പറഞ്ഞു.












Click it and Unblock the Notifications