പ്രണയം: 16കാരിയെ സഹോദരന്‍ കൊലപ്പെടുത്തി

ഇത്തവണ മാനം കാക്കാനായി സഹോരന്‍ സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നു. പതിനാറുകാരിയായ സഹോദരി ഉഷയെ ഒരു ആണ്‍കുട്ടിയുമൊത്ത് അരുതാത്ത സാഹചര്യത്തില്‍ കണ്ട് രവി കശ്യപ് എന്നയാളാണ് കൊല നടത്തിയത്.
ഇയാള്‍ ഉഷയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഉഷയുടെ കാമുകന്‍ രാകേഷ് കശ്യപ് എന്ന പതിനെട്ടുകാരനെ ഗ്രാമത്തിലെ സ്‌കൂള്‍ പരിസരത്തുള്ള ഒരു വൃക്ഷത്തില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പിതാവ് വയലില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ മകളുടെ മുറി അടച്ചിട്ട നിലയില്‍ കാണുകയായിരുന്നു. വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ചവിട്ടിത്തുറന്നപ്പോള്‍ മകളുടെ മൃതദേഹത്തിനടുത്ത് മകന്‍ നില്‍ക്കുന്നതാണ് കണ്ടതെന്ന് അദ്ദേഹം പൊലീസിന് മൊഴി നല്‍കി.
പെട്ടെന്നുണ്ടായ ദ്വേഷ്യം നിയന്ത്രിക്കാന്‍ കഴിയാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് രവി കശ്യപ് പൊലീസിനോട് പറഞ്ഞു. കുറ്റം സമ്മതിച്ച ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ഒരേ ഗോത്രത്തില്‍ പെട്ട രണ്ട് പേര്‍ വിവാഹം ചെയ്ത് ആചാരങ്ങള്‍ തെറ്റിച്ച കുറ്റത്തിന് നവദമ്പതികളെ വകവരുത്തിയതിന് ഹരിയാനയിലെ ഒരു നാട്ടുപഞ്ചായത്തിലെ അഞ്ച് അംഗങ്ങള്‍ക്ക് കോടതി ഈ മാസം ആദ്യം വധശിക്ഷ വിധിച്ചിരുന്നു.












Click it and Unblock the Notifications