Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫില്‍ പോയിരുന്നു: തച്ചങ്കരി

Tomin J Thachankari
കണ്ണൂര്‍: ഗള്‍ഫ് യാത്ര സംബന്ധിച്ച വിവാദത്തില്‍ ഉത്തരമേഖല ഐജി ടോമിന്‍ തച്ചങ്കരി എഡിജിപിയ്ക്കും ഡിജിപിയ്ക്കും വിശദീകരണം നല്‍കി. താന്‍ ഗള്‍ഫില്‍ പോയിരുന്നതായും മേലുദ്യോഗസ്ഥരെ അറിയിച്ച് അവരുടെ അനുമതിയോടെയായിരുന്നു യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി.

യാത്രയ്ക്ക് പോകുന്നതിന് മുമ്പ് കണ്ണൂര്‍ ഐജിയുടെ ചുമതല തൃശ്ശൂര്‍ ഐജിയെ ഏല്‍പ്പിച്ചിരുന്നു. സ്വന്തം ചെലവിലായിരുന്നു യാത്രയെന്നും ഗള്‍ഫില്‍ വെച്ച് ഒരു നേതാവിനെയും കണ്ടിട്ടില്ലെന്നും തച്ചങ്കരി വിശദീകരിച്ചു.

ബഹ്‌റനിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാനായിരുന്നു തച്ചങ്കരി പോയതെന്ന് സൂചനകളുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തച്ചങ്കരിയുടെ വിദേശയാത്രയെ സംബന്ധിച്ച് അഡീഷനല്‍ ഡിജിപി സിബി മാത്യൂസ് അന്വേഷിക്കാനിരിക്കേയാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്. സര്‍ക്കാരിനെ അറിയിച്ചിരുന്ന അവധിക്കാര്യം മുഖ്യമന്ത്രി അറിയാതിരുന്നതാണ് ആശയക്കുഴപ്പത്തിനു കാരണമായതെന്ന് കരുതപ്പെടുന്നു.

തച്ചങ്കരി വിദേശയയാത്ര നടത്തിയോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി നേരത്തെ പറഞ്ഞിരുന്നു. 10 ദിവസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. അത് അംഗീകരിക്കുകയും ചെയ്തു. ഇതിനിടയില്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയോയെന്ന് പരിശോധിക്കുമെന്നാണ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

വിവാദങ്ങളില്‍ കുരുങ്ങിയ യാത്രയക്ക് ശേഷം ടോമിന്‍ തച്ചങ്കരി തിങ്കളാഴ്ച രാവിലെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ബാംഗ്ലൂരില്‍ വിമാനമിറങ്ങിയ തച്ചങ്കരി കണ്ണൂരിലെത്തി ഔദ്യോഗിക ചുമതലകളില്‍ പ്രവേശിച്ചു.

ഗള്‍ഫ് സന്ദര്‍ശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പമാണ് തച്ചങ്കരിയെന്ന് കഴിഞ്ഞ ദിവസം ജനതാദള്‍ നേതാവ് വീരേന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തച്ചങ്കരിയുടെ വിദേശ യാത്രയെപ്പറ്റി അന്വേഷിയ്ക്കാന്‍ മുഖ്യമന്ത്രി വിജിലിജന്‍സ് എഡിജിപി സിബി മാത്യൂസിന് നിര്‍ദ്ദേശം നല്‍കിയതോടെ സംഭവം വിവാദമാവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+