കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാട്ടം മുറുകുന്നു

  • By Ajith Babu
Google Oneindia Malayalam News

Congress
തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ പഴയ വീറോടെ മടങ്ങിയെത്തുന്നു.

കഴിഞ്ഞദിവസം കൊച്ചിയില്‍ വിശാല ഐ ഗ്രൂപ്പിന്റെ യോഗം ചേര്‍ന്നെങ്കില്‍ ചൊവ്വാഴ്ച തിരുവനന്തപുരത്തും കൊച്ചിയിലും 'എ ഗ്രൂപ്പിന്റെ യോഗങ്ങള്‍ നടന്നു. അടുത്ത ദിവസങ്ങളില്‍ എ ഗ്രൂപ്പിന്റെ രഹസ്യയോഗങ്ങള്‍ മറ്റു ജില്ലകളിലും നടക്കും.

കെഎസ്‌യു തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ രൂപപ്പെട്ട ഗ്രൂപ്പ് വേര്‍തിരിവാണ് ഇപ്പോഴു ഉണ്ടായിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അനുഗ്രഹാശിസുകളോടെയുള്ള വിശാല 'ഐ ഗ്രൂപ്പും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയോട് അടുപ്പമുള്ളവരുടെ 'എ ഗ്രൂപ്പും.

കെ.എസ്.യു തിരഞ്ഞെടുപ്പിന് ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പിനാണ് ആധിപത്യം ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തിരിച്ചടി ആവര്‍ത്തിയ്ക്കരുതെന്ന വാശിയിലാണ്് വിശാല 'ഐ ഗ്രൂപ്പ് പോരാട്ടത്തിനൊരുങ്ങുന്നത്.

കെ കരുണാകരന്‍ സംഘടന വിട്ടപ്പോള്‍ കൂടെ പോകാതെ പാര്‍ട്ടിയില്‍ ഉറച്ചുനിന്നവര്‍, പാര്‍ട്ടി വിടുകയും പിന്നീട് പല ഘട്ടങ്ങളിലായി മടങ്ങിയെത്തുകയും ചെയ്തവര്‍, കരുണാകരനോടൊപ്പം മടങ്ങിവന്നവര്‍ എന്നിങ്ങനെ പലതായി ചിതറി നില്ക്കുന്ന ഐ വിഭാഗങ്ങളും തിരുത്തല്‍വാദ വിഭാഗവും ചേര്‍ന്നതാണ് വിശാല 'ഐ ഗ്രൂപ്പ്. വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പിന്റെ പിന്തുണയും വിശാല ഐ ഗ്രൂപ്പിനുണ്ട്.

അതേ സമയം കെവി തോമസ്, എംഎം ജേക്കബ്, കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍, ജി കാര്‍ത്തികേയന്‍, സിഎച്ച് മുസ്തഫ തുടങ്ങിയവര്‍ക്കൊന്നും വിശാല ഐ ഗ്രൂപ്പിനോടു താല്‍പര്യമില്ലെന്നാണറിവ്.

ബെന്നി ബഹ് നാനാണ് ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകൂടി ലക്ഷ്യം വച്ചുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. താഴേത്തട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഗ്രൂപ്പ് ബലാബലം തന്നെയാകും പരീക്ഷിക്കപ്പെടുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X