Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപം സ്‌ഫോടനം

 blasts rock Bangalore ahead of IPL match, 8 hurt
ബാംഗ്ലൂരില്‍ ഐപിഎല്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തിനരികില്‍ സ്ഫോടനം നടന്ന സാഹചര്യത്തില്‍ ശനിയാഴ്ച രണ്ടാമത്തെ മത്സരം നടക്കുന്ന കൊല്‍ക്കത്തയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. മത്സരം നടക്കുന്ന ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് ബാഗുകളും മറ്റും കൊണ്ടുപോകാന്‍ അനുവദിയ്ക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ സ്ഫോടനത്തെ തുടര്‍ന്ന് തുടങ്ങാന്‍ വൈകിയ റോയല്‍ ചലഞ്ചേഴ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരം ആരംഭിച്ചു. കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കിടെയാണ് മത്സരം നടക്കുന്നത്. സ്റ്റേഡിയത്തിനുള്ളില്‍ ഏകദേശം 40000 പേര്‍ ഉണ്ടെന്നാണ് കണക്ക്.
05:06
സ്ഫോടനമുണ്ടായത് ജനറേറ്റര്‍ മുറിയില്‍
ജനറേറ്റര്‍ റൂമിനുള്ളില്‍ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ ഒളിപ്പിച്ചുവെച്ച സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് ബാംഗ്ലൂര്‍ പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ബിന്ദ്രി പറഞ്ഞു. ശക്തമായ സ്ഫോടനമാണ് നടന്നതെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മത്സരം തുടങ്ങുന്നതിന് മുന്പ് അരമണിക്കൂര്‍ മുന്പാണ് സ്ഫോടനമുണ്ടായത്. ഈ സമയത്ത് ഇരു ടീമുകളിലെ കളിക്കാരും സ്റ്റേഡിയത്തിനുള്ളില്‍ ഉണ്ടായിരുന്നു.
04:30 PM

ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപം സ്‌ഫോടനം
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപം ഇരട്ട സ്‌ഫോടനം. സ്റ്റേഡിയത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ മത്സരം നടക്കാനിരിയ്‌ക്കേയാണ് സ്ഫോടനമുണ്ടായത്. ശക്തമായ സ്‌ഫോടനത്തില്‍ മൂന്ന് പോലീസുകാരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

സ്റ്റേഡിയത്തിന് പുറത്ത് പൊട്ടിത്തെറിച്ചത് സ്ഫോടനവസ്തുവാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മതിലില്‍ ഒളിപ്പിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും വ്യക്തമായിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് കേന്ദ്രആഭ്യന്തര സെക്രട്ടറി ജികെ പിള്ള നേരത്തെ പറഞ്ഞിരുന്നു. ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് ഇടയാക്കിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പൊലീസ് അത് നിഷേധിച്ചു. സ്റ്റേഡിയത്തിന്റെ പന്ത്രണ്ടാം നമ്പര്‍ ഗേറ്റിലാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനമുണ്ടായ സാഹചര്യത്തില്‍ കളി തുടങ്ങന്നത് വൈകുകയാണ്.
03:55 PM

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+